താൾ:Gdyamalika vol-2 1925.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ധർമ്മപുത്രർ ൨൫ കുരുകലം മുടിച്ചതും,ബന്ധുക്കളും മറ്റുമായ അനേകം രാജാക്കന്മാരുടെ വംശം നശിപ്പിച്ചതും,നാനാരാജ്യവാസികളായ വളരെ വളരെ വീരപുരു ഷന്മാരെ ധ്വംസനം ചെയ്തതും,ഇവരുടെയൊക്കെ അമ്മമാർ ഭാര്യമാർ മുത ലായ അസംഖ്യം സ്ത്രീകളെ"കണ്ണീരും കയ്യുമായി"ആജീവനാന്തം വൃന്ധി ച്ചതും,പടച്ചിലവു നിമിത്തം പരക്കെ നാട്ടിൽ നഷ്ടദാരിദ്രം പിടിപ്പിച്ചതും മറ്റും തന്റെ ഒരുവന്റെ ധർമ്മവിരോധങ്ങളായ ആലോചനകൾകൊണ്ടു താൻ തന്നെ വരുത്തിക്കൂട്ടിയ മഹാപാപങ്ങളിലൊന്നു് വിചാരിച്ചു വിചാരിച്ചു വി ഷാദിച്ചു ദുഃഖസമുദ്രത്തിൽ മുങ്ങിയതല്ലാതെ ധർമ്മപുത്രർ ഈ വിജയംകൊണ്ടു ലേശമെങ്കിലും സന്തോഷിക്കുകയല്ല ഉണ്ടായത്.എന്തിനധികം പറയുന്നു? താൻ മഹാരാജാധിരാജനായി വാണുകൊണ്ടു് രാജസൂയയാഗം മുതലായ പല വിധം പുണ്യകർമ്മങ്ങൾ ചെയ്തിട്ടുള്ളവ പോലും തനിക്കു വിഹിതങ്ങളല്ലായ്ത യാൽ വികർമ്മങ്ങളായതേയുള്ളൂ എന്നു് അദ്ദേഹത്തിനു തോന്നിപ്പോയി.

അനുജന്മാരും മറ്റുള്ള ആപ്തജനങ്ങളും സാക്ഷാൽ ശ്രീകൃഷ്ണഭഗ വാൻ തന്നെയും പലവിധം സമാധാനം പറഞ്ഞാശ്വസിപ്പിച്ചിട്ടും അദ്ദേഹ ത്തിന്റെ മനഃക്ലേശത്തിന്നു ലേശംപോലും ശാന്തി വന്നില്ല.ഇതാണു് ധർമ്മ പ്രതിപത്തി എന്നു് പറയുന്നത്. എന്നാൽ ഇവരെല്ലാവരുടേയും നിർബ ന്ധംകൊണ്ടും വലിയച്ഛനായ ധൃതരാഷ്ട്രരുടെ കല്പനകൊണ്ടും കാട്ടിൽപോയി തപസ്സുചെയ്യേണ്ട എന്നുവെച്ചു് ഹസ്തിനപുരത്തിൽ രാജ്യഭാരം കയ്യേറ്റു വാ ഴുവാൻ കഷ്ടിച്ചു സമ്മതിച്ചു .രാജ്യം കയ്യേറ്റ ഉടൻതന്നെ ധർമ്മവിഷയ ത്തിലുള്ള പല സംശയങ്ങളും തീർപ്പാൻ വേണ്ടി ശ്രീകൃഷ്ണഭഗവാനെ മുമ്പി ലാക്കിക്കൊണ്ടു് അനുജന്മാരോടും മറ്റുള്ള ബന്ധുക്കളോടും കൂടി പുറപ്പെട്ടു യുദ്ധഭൂമിയിൽ ശരശയനത്തിന്മേൽ കിടക്കുന്ന ഭീഷ്മരുടെ അടുക്കൽ ചെന്നു. ഈ അവസരത്തിൽ ധർമ്മശാസ്ത്രതത്വജ്ഞന്മാരായ അസംഖ്യം മഹർഷിശ്രേ ഷ്ഠന്മാരും അവിടെ ചെന്നു കൂടിയിരുന്നു.ഈ സജ്ജനസദസ്സിൽ വെച്ച് സർവ ജ്ഞനായ ഭഗവാന്റെ അനുവാദത്തോടും കൂടി ശരശയനശായിയായ ഭീഷ്മർ ധർമ്മപുത്രരുടെ സകല സംശയങ്ങൾക്കും സമാധാനം പറഞ്ഞുകൊടുത്തു.മഹാ ഭാരതത്തിലെ ഒരു വലിയ ഭാഗമായ ശാന്തിപർവം മുഴുവൻ ഈ ഒരു വിപുല മായ വിഷയത്തെപ്പറ്റിയുള്ള ഭീഷ്മയുധിഷ്ഠിരസംവാദനമാണെന്നുതന്നെ പറ യാം.ഇതിൽ പ്രകൃതാനുപ്രകൃതമായിട്ടു മറ്റനേകം ശാസ്ത്രങ്ങളുടെ തത്വങ്ങ ളും പ്രസ്താവിച്ചിട്ടുണ്ട്. ദാനഘർമ്മാ‌ൻ രാജധർമ്മാൻ മോക്ഷധർമ്മാൻ വിഭാഗശഃ, ശ്രീധർമ്മാൻ ഭഗവദ്ധർമ്മാൻ സമാസവ്യാസയോഗതഃ

എന്നു പറഞ്ഞപ്രകാരം അനേകവിധത്തിലുള്ള ധർമ്മവ്യവഹാരങ്ങളും വിസ്ത രിച്ചു ദൃഷ്ടാന്തങ്ങളോടുകൂടി പറഞ്ഞു ഭീഷ്മർ അനുഭവപ്പെടുത്തിക്കൊടുത്തു.

സർവമുനിജനശ്ലാഘിതങ്ങളായ ആ ഭീഷ്മോപദേശങ്ങക്കൊണ്ടു് ധർമ്മപുത്ര


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gdyamalika_vol-2_1925.pdf/41&oldid=160045" എന്ന താളിൽനിന്ന് ശേഖരിച്ചത്