താൾ:Gdyamalika vol-2 1925.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൭ ധ്രുവദീപ്തി

നമ്മുടെ നാട്ടിലും ഉണ്ടായേയ്കാം. എന്നാൽ അതിമാനുഷശക്തിയാൽ പ്രയുക്തങ്ങളായും അ ത്യാശ്ചർയ്യകരങ്ങളായുള്ള ചില കാഴ്ചകളുണ്ട്. ആയവ ഒരു കാലത്തും ദേശം പകർന്നു കാണുവാൻ സാധിക്കുമന്നു വിചാരിച്ചുകൂടാ. ശീമയുള്ളതുപോലെ നമ്മുടെ പുഴുക്കളുടെ അടിയിൽകൂടിയും തീവണ്ടി ഓടുന്ന കാലം വന്നേയ്ക്കാം. സിസിലി രാജ്യത്തുള്ള അഗ്നിപർവതം മദ്ധ്യകേരളത്തിൽ വന്നു  പൊങ്ങുമെന്ന കായ്യം അസാദ്ധ്യം തന്നെ. ഇമ്മാതിരി അത്ഭുതക്കാഴ്ചകൾ‍ ഓരോ ദേശങ്ങൾക്കു പ്രതേകമായിട്ടുള്ളവയും അവിടെ ചെന്നുകണ്ടനുഭവിക്കുവാൻ  തരമില്ലാത്തപക്ഷം കേട്ടനുഭവിക്കേണ്ടവയുംആകുന്നു. ആ കൂട്ടത്തിൽ ഒന്നാണു പ്രക്യതലേഖനത്തിനു വിഷയമായിത്തീർന്നിട്ടുള്ള "ധ്രവദീപ്തി" .
                      ഭൂഗോളത്തിന്റെ ഉത്തരദക്ഷിണധ്രുവങ്ങളിവും അയൽരാജ്യങ്ങളിലും ഉള്ള വായുമണ്ഡലത്തിൽ   
സാധാരണ കണ്ടുവരുക്ക ഒരുമാതിരി പ്രഭാപ്പൂത്തിന്നാകുന്നു ധ്രവദീപ്തി എന്നു പറയുന്നത്. അവസ്ഥാന്തരംപൊലെ 

ഈ പ്രകാശത്തിന്ന് പല പേരുകളും പറയുന്നുണ്ട്. ദക്ഷിണഗോളാർദ്ധത്തിലെ ദക്ഷിണദേശങ്ങളിലെക്കാൾ ഉത്തര ഗോളാർദ്ധത്തിലെ ഉത്തരദേശങ്ങളിൽ ഈ പ്രഭയ്ക്ക് ദ്യഢതയും തീക്ഷണതയും കൂടുന്നതുകൊണ്ട് “ഉത്തരദീപ്തി” ചില സമയങ്ങളിൽ അതു കൊടിക്കൂറയുടെ ആക്യതിയിൽ കാണപ്പെടുന്നതുകൊണ്ട് “ദീപ്തിപതാക”എന്നും വിളിച്ചു വരാറുണ്ട്. ഈ ദീപ്തിവിശേഷത്തിന്റെ ആക്രതി പല വിധത്തിലും ഉണ്ട് . ചില സമയങ്ങളിൽ അതിപ്രകാശത്തോടുക്രടിയ അനേകായിരം ഉൽക്കകൾ ഏകോപിച്ചു് അർദ്ധചന്ദ്രാകാരണ ചക്രവാളത്തിൽ വന്നു വീഴുന്നപോലെയും, ചിലപ്പോൾ അച്ചുതണ്ടിൽ നിന്നു പുറപ്പെടുന്ന അരങ്ങളുടെ മാതിരിയിൽ ഭ്രവലയത്തിങ്കൽ നിന്നുലക്ഷോപിലക്ഷം വാണങ്ങൾ കൊളുത്തിവിട്ടാലത്തെപ്പോലെയും, ചില കാലത്ത് ഉല്ക്കകളും വാണങ്ങളും ഇടതുർന്ന് കാലർന്നപോലെയും, അപൂർവം ചിലപ്പോൾ ദേഹത്തിൽനിന്നു ചിന്നിച്ചിതറുന്നരശ്മികളോടുകൂടിയ സർപ്പത്തിന്റെ ആക്യതിയിൽ വളഞ്ഞൂപുളഞ്ഞും മറ്റു പ്രകാരത്തിലും ഭാഗ്യന്തരേണ കാണവുന്നതാണ്. അതിന്റെ നിറം സാധാരണ അരുണോദയവർണ്ണത്തോടു തുല്യമാകുന്നു. എന്നാൽ അതിന്നം സമയഭേദം പോലോ അല്പാല്പം വ്യത്യാസം കാണന്നുണ്ട്. ധ്രവദീപ്തി പ്രകാശിച്ചു തുടങ്ങുമ്പോൾ ആകാശത്തിന്റെ വടക്കുഭാഗത്തുള്ള ഒരു നേരിയ മേഘമൂടലിൽനിന്നു പുറപ്പെടുന്നവപോലെയാണു തോന്നുക. മേഘത്തിന്റെ മേലതിരു അല്പം വെളുത്തും കീഴതിരു കനത്തും കറുത്തും ഇരിക്കും. ഉപരിഭാഗത്തിൽ കൂടിയാണ് രശ്മിക്കൂട്ടങ്ങൾ പൊട്ടിപ്പുറപ്പെടുന്നത്. രശ്മികൾക്ക് ഒരു വിറയും ചിലപ്പോൾ അടുത്തുള്ള വായുമണ്ഡലത്തിൽ പട്ടുശീലകൾ തമ്മിൽ ഉരസുമ്പോൾ ഉണ്ടാകുന്ന ശബ്ദംപോലൊരു ശബ്ദവും ഉണ്ടായിരിക്കും. സാധാരണ ആറേഴുനാഴിക രാച്ചെല്ലമ്പോൾ പ്രകാശിക്കവാൻ തുടങ്ങി ഒന്നു രണ്ടു യാമങ്ങളൊ ചിലപ്പോൾ രാവുമുഴുവനൊ ദീപ്തി നിലനിൽക്കാറുണ്ട്. ശരൽകാലത്തും ഹേമന്തുഋതുവിന്റെ ആദിയിലും ഇതു കൂടെക്കൂടെ ഉണ്ടായിക്കെണ്ടിരിക്കും. ഇതു ഭൂമിയിൽ നിന്നു ൨൨ മുതൽ ൪ഠ നാഴിക ഉയരത്തി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gdyamalika_vol-2_1925.pdf/33&oldid=160041" എന്ന താളിൽനിന്ന് ശേഖരിച്ചത്