Jump to content

താൾ:Gdyamalika vol-2 1925.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മാമാങ്കം ൧൩

തിരുനാവാ എന്ന സ്ഥലം വെള്ളാട്ടര രാജാവിന് അധീനമാ- വുകയും അതിനുശേഷം പെരുമാക്കന്മാരുടെ അവരോധം അവ- സാനിക്കയാൽ മാമാങ്കത്തിൽ പെരുമാക്കന്മാർ വാണിരുന്ന സ്ഥ- ലത്തു രാജപദവിയോടുകൂടി വെള്ളാട്ടര രാജാവ് പ്രവേശിച്ചുവരിക- യും ചെയ്തുവന്നു.

            മാമാങ്കത്തിൽ പെരുമാക്കന്മാർ സ്ഥാനാരോഹണംചെ

യ്തു നിൽക്കുന്നതിനുനിലപാടുനിൽക്കുക എന്നും ആ സ്ഥലത്തിനു നിലപാട്ടുതറഎന്നും ഇന്നും പറഞ്ഞുവരുന്നതും അവിടം വളരെ വിശേഷമായ ഒരു സ്ഥലമാണെന്നു കാഴ്ചയിൽ പ്രത്യക്ഷമാകുന്നതു- മാണ്.നിലപാടു നിൽക്കുന്നതിനു മുമ്പായി ആർക്കെങ്കിലും വല്ല സങ്കടവുമുണ്ടെങ്കിൽ ആയതു് അപ്പോൾ തന്നെ തീർക്കുകയൊ അല്ലാത്തപക്ഷം ഇന്ന സമയത്തിന്നകം തീർത്തുകൊള്ളാമെന്നു പ്രതിജ്ഞ ചെയ്കയൊ ചെയ്തതിന്നുശേഷമെ നിലപാടേൽക്കാൻ പാടുള്ളു എന്നൊരു ദുഷ്കരമായ വീരവ്രതവും കൂടിയുണ്ട്.ഇതിന്ന് അഭീഷ്ടദാനം"എന്നു പേരാകുന്നു.

                 ഇങ്ങനെ മാമാങ്കം വെള്ളാട്ടര രാജാവിന്റെ ആദ്ധ്യ-

ക്ഷത്തിൽ കഴിഞ്ഞു വന്നിരുന്നതിനിടയ്ക്ക് ഒരിക്കൽ കോഴികോട്ടു- നിന്നു മാമാങ്കത്തിൽ കച്ചവടത്തിനു പോയി മടങ്ങി വന്നതന്റെ പ്രത്യേക സേവകന്മാരായ ചില മാപ്പിളമാരോട് സാമതിരിപ്പാട് "മാമാങ്കം നന്നായൊ?വിശേഷം എന്തെല്ലാമായിരുന്നു?"എന്നു കല്പിച്ചു ചോദിച്ചതിന് "മാമാങ്കം നന്നായി,എങ്കിലും അടിയങ്ങൾ- ക്കു സുഖമായില്ല" എന്ന് അവർ ഉത്തരം പറഞ്ഞു.'അതെന്താ?കച്ച- വടത്തിൽ ലാഭമുണ്ടായില്ലെണ്ടൊ?” “അതല്ല,ഇതുവരെ മലയാള- ത്തിൽ ഏകാധിപത്യം വഹിച്ചിരുന്ന മഹാന്മാർ നിലപാടു നിന്നി- രുന്ന സ്ഥലത്തു അതിനു തക്ക യോഗ്യതയില്ലാത്ത ഒരാൾ പ്രവേ- ശിച്ചത് കണ്ടതിനാലാണ്. “അതിനെന്താമണു നിവൃത്തി? ഇപ്പോൾ അങ്ങനെയുള്ള ഒരാൾ ഇല്ലെല്ലൊ.” “നിവൃത്തിയുണ്ട് ; അങ്ങിനെ ഒരാളും ഉണ്ട്.” “അങ്ങിനെ പറയുന്നതല്ലാതെ സാധി- പ്പാൻ തരമില്ലല്ലൊ.” “അങ്ങനെ പറയുന്നതല്ല. അനുവാദമുണ്ടെ- ങ്കിൽ ഇനിയത്തെ മാമാങ്കത്തിന് അടിയങ്ങൾ അതു സാധിച്ചു- ക്കൊള്ളാം.” “എന്നാൽ ശ്രമിച്ചോളു.വിരോധമില്ല" എന്നു സാമൂ- തിരിപ്പാടും കല്പിച്ചു.

                 അതിനുശേഷം പിന്നത്തെ മാമാങ്കത്തിന്നുമുമ്പിൽ

മാപ്പിളമാർ വെള്ളാട്ടരാജാവിനെ ചെന്നുകണ്ട് വളരെ ശ്ലാഘിച്ച-

കൂട്ടത്തിൽ "മാമാങ്കത്തിൽ നിലപാടുനില്പാന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gdyamalika_vol-2_1925.pdf/29&oldid=160038" എന്ന താളിൽനിന്ന് ശേഖരിച്ചത്