Jump to content

താൾ:Gdyamalika vol-2 1925.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ങ്ങളിൽ വളരെ പ്രാവശ്യം താൻ കണ്ടിട്ടുള്ളതായും ആവക അവസരങ്ങളിൽ‍ ഈ ജന്തുക്കളുടെ വെളിച്ചത്താൽ കപ്പലിന്റെ തട്ടിലിരുന്നുംകൊണ്ട് പുസ്തകങ്ങളും വർത്തമാനക്കടലാസും പ്രയാസം കൂടാതെ തനിക്കു വായിപ്പാൻ കഴിഞ്ഞിട്ടുള്ളതായും സർ വിവിലി തോംസൺ (Sir Vivylle Thomson)എന്ന വിദ്വാൻ പ്രസിദ്ധപ്പെടുത്തീട്ടുള്ള'സമുദ്രഗര‍്ഭപ്രദേശങ്ങൾ' (Depth of the sea)എന്ന പുസ്തകത്തിൽ പ്രസ്താവിച്ചു കാണുന്നുണ.

കടൽജന്തുക്കളി‍ല് വച്ച് സമുദ്രത്തിൽ കാൽനാഴികയിലധികം ആഴത്തിനടിയിൽ സ്ഥിരവാസമുള്ളവയായ ജന്തുക്കളിലാണ് സ്വയംപ്രകാശം നാനാപ്രകാരത്തില് കണുന്നത്. സമുദ്രത്തിൽ കാല് നാഴികയിലധികം ആഴമുള്ള പ്രദേശങ്ങളിൽ സൂര്യരശ്മി ഒട്ടുംതന്നെ പ്രകാശിക്കാത്തതുകൊണ്ട് ഏതുസമയത്തും കൂരിരട്ടു പിടിച്ച്ക്കിടക്കുന്ന ആ വക പ്രദേശങ്ങളിലാണല്ലൊ ഈ വക ദീപങ്ങളുടെ പ്രയോജനവും അധികം ഉള്ളത് ആ വക പ്രദേശങ്ങളിലെ ജന്തുക്കളില് ദേഹമാസകലം പ്രകാശമുള്ളവയും നിരന്തരമായി പ്രകാശം പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്നവയും ആവശ്യമുള്ളപ്പോൾ മാത്രം പ്രകാശം കാണിക്കുന്നവയും വർണ്ണം മാറി മാറി പ്രകാശിക്കുന്നവയും ആയി അനവധി ജന്തുക്കളെ കണ്ടുപിടിച്ചിട്ടുണ്ട് സമുദ്രത്തുന്റെ അടിയില് ചെന്ന് ഈ വക ജന്തുക്കളുടെ കാഴ്ച കണ്ടു ആനന്ദിപ്പാൻ ആര്ക്കാണ് മോഹം തോന്നാതിരിക്കുന്നത് പൌർണ്ണമിയിലെ ചന്ദ്രബിംബത്തേ ഉടച്ചെടുത്ത് മത്സ്യാകൃതിയില് വാര്ത്തു വിട്ടിട്ടുള്ള വയും ശരിരത്തിന്റെ ചില ഭാഗങ്ങളിൾ‍ വ്യഴ ശുക്രന്മാരെ പിടിച്ചു വെച്ചിട്ടള്ളവയും രണ്ടു പാളകളിലും വരി വരിയായി നക്ഷത്രങ്ങള് പതിച്ചിട്ടുള്ളവയുംചോപ്പ്,പച്ച,നീ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gdyamalika_vol-2_1925.pdf/25&oldid=160037" എന്ന താളിൽനിന്ന് ശേഖരിച്ചത്