Jump to content

താൾ:Gdyamalika vol-2 1925.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്റെ ശഖോപശാഖകളിൽ വെള്ളിക്കെട്ടന‍്‍ പാമ്പിന്റെ കെട്ടുകൾപൊലെ പത്തിപത്തിയായി കാ​​ണാവുന്നതാണ്. നമ്മുടെ മിന്നാമിനുങ്ങളുടെ വെളിച്ചം അവയുടെ അടിവയറ്റിൽ‍‍‍‍ ഇടത്തും വലത്തുമുള്ള രണ്ടു പ്രത്യക അവയവങ്ങളിൽ നിന്നാണ് ജനിക്കുന്നത് എന്ന് അതിനെ പിടിച്ചുനോക്കീട്ടുളവർ അറിഞ്ഞിരിക്കും എന്ന്ാൽ അമേരിക്കയിൽ മെക്സികോ എന്ന ദിക്കിലെ ഒരു തരം മിന്നാമിനുങ്ങള് ക്ക് മേൽപ്രകാരം നാലു അവയവങ്ങൾക്ക് ഉണ്ടെത്രെ ആ മിന്നാമിനുങ്ങളക്ക് നമ്മുടെ മിന്നാമിനുങ്ങളെക്കാൾ ഇരട്ടി പ്രകാശമുണ്ട് .അതുകൊണ്ട് അമേരിക്കയിൽ ചില പ്രദേശങ്ങളിലെ ദരിദ്രന്മാർ രാത്രി വെളിച്ചത്തിനു മിന്നാമിനുങ്ങുകളെ പിടിച്ച് കുപ്്പിയിലിട്ടടച്ച് വിളക്കിനു പകരം ഉപയോഗിക്കുന്നുണ്ട്. കക്കുവാൻവേണ്ടി വല്ല ഗൃഹത്തിന്റെയും മുറിയ്കുളിൽ കടന്നിന്റെ ശേഷം ആ മുറിയുടെ സ്വഭാവവും അതിലുള്ള സാമാനങ്ങളുടെ വിവരവും അറിയാന് വേണ്ടി ചില കള്ളന്മാർ മിനാമിനുങ്ങളുടെ പിടിച്ച് ശേഖരിച്ച് കൊണ്ടുപോയി പറക്കുവാന് വിടാറുണ്ടെന്നും മറ്റും ചില കഥകൾ വളരെ ആളുകള് കേട്ടിട്ടുണ്ടായിരിക്കും. യൂറോപ്പിലുള്ള വേറൊരു തരം മിന്നാമിനുങ്ങിന്ന്, അതിന്റെ മുഖത്തില‍്‍‍ കീഴ്പ്പ്പോട്ട് ഒരു തുമ്പികൈ പൊലെ തൂങ്ങി നില്ക്കുന്ന ഒരു അവയവത്തിന്റെ അറ്റത്താണ് വെളിച്ചം.ആ പ്രാണി പറക്കുന്നതു കണ്ടാൽ ഒരു റാന്തല് വിളക്കു തൂക്കിപിടിച്ച് പറക്കുകയാണെന്നു തോന്നും. അതുനിമിത്തം അതിനു “റാന്തലീച്ച”(Lantern fly)എന്നു ആ പ്രദേശത്തുകാര് പേര് പറയുന്നു.ഈ ദിക്കിലുള്ള മിന്നാമിനുങ്ങുകളുടെ ഒരു വെളിച്ചം ഒരു പച്ചവര്ണ്ണമാണല്ലോ.എന്നാല് ഇറ്റലിരാജ്യത്തു കാണുന്ന ഒരു തരം മിന്നാമിനുങ്ങുകളുടെ വെളിച്ചം നീലവര്ണ്ണവും,റാന്തലീച്ചയുടെ വെളിച്ചം ഊതാവു വര്ണ്ണവുമാണ്.ഈ ജന്തുക്കളുടെ വെളിച്ചത്തിനു ദേശവ്യത്യാസങ്ങളനുസരിച്ച് അല്പമായ വര്ണ്ണവ്യത്യാസങ്ങള് വേറെ പ്രകാരത്തിലും കണ്ടുവരുന്നുണ്ട്.

                  ശരീരത്തിന്റെ ഉടല്നീളം അനേകഖണ്ഡങ്ങളായി വേര്തിരിഞ്ഞു കാണുന്നുന്നത് വരഗ്ഗസാമാന്യലക്ഷണമായി പ്രാണിശാസ്ത്രപണ്ഡിതന്മാർ വിചാരിക്കരിക്കുന്ന ഒരു ജന്തുവർഗ്ഗത്തി‍ൽപെട്ടതാണ് ചെവിപ്പാമ്പ്. ഈ 

ജന്തുവർ‍ ഗ്ഗത്തിൽ തന്നെ അവർ ചേർത്ത് തരം തിരിച്ചിട്ടുള്ളവയാണ് പഴുതാര,തേരട്ട മുതലായ ചില ജന്തുക്കള് .ചെവിപ്പാമ്പിന്നും അതിനെപ്പോ-

ലെ തന്നെ അതിന്റെ വർഗ്ഗത്തിൽപെട്ട മറ്റു  സ്വയംപ്രകാശമുള്ള  ജന്തുക്കൾക്കും അവയുടെ രണ്ടു പള്ളിയിലും ശരീരവും കാലുകളും കൂടിച്ചേരുന്ന സന്ധികളിലായി ഓരോ അവയവങ്ങളുള്ളതിൽ നിന്നാണ്

പ്രകാശം ജനിക്കുന്നത്.ഈ വർഗ്ഗത്തില് സാമാന്യം വലിപ്പമുള്ള ചില ജന്തുക്കൾ രാത്രികാലങ്ങളിൽ സഞ്ചരിക്കുന്നതു കണ്ടാൽ എല്ലാ മുറികളിലും വിളക്കു കൊളുത്തിവച്ചു രാത്രി ഓടുന്ന ഒരു തീവണ്ടിയുടെ സാമ്യം ആർക്കും തോന്നിപ്പോകും കക്കയുടെ വർഗ്ഗത്തിൽപെട്ടതും രാത്രികാലങ്ങളിൽ നാക്ടിലൂക്കകളെപിപോലെ സമുദ്രത്തിന്റെ ഉപരിഭാഗങ്ങളിൽ‍‍ കൂട്ടംകൂട്ടമായി

അനേക ചതുരശ്രനാഴിക സ്ഥലപ്പരപ്പില് ഇടതിങ്ങി സഞ്ചരിക്കുന്നതും ആയ ഒരുതരം ജന്തുക്കളെ ഉഷ്ണമേഖലയില്പെട്ട സമുദ്രഭാഗ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gdyamalika_vol-2_1925.pdf/24&oldid=160036" എന്ന താളിൽനിന്ന് ശേഖരിച്ചത്