Jump to content

താൾ:Gdyamalika vol-2 1925.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

5

                           സൂര്യന്
                                                                                                           ണപ്പെടുന്ന മിക്ക ധാതുക്കളും സൂര്യനില് ഉണ്ടെന്നും അവയില് അത്യുഷ്ണം നിമിത്തം ചിലതു ദ്രവാവസ്ഥയേയും,ചിലതു വായ്വാകാരത്തേയും പ്രാപിച്ചു ജ്വലിച്ചു വിളങ്ങിക്കൊണ്ടിരിക്കുന്നുവെന്നും,ജ്യോതിശ്ശാസ്ത്രജ്ഞന്മാര് കണ്ടുപിടിച്ചിരിക്കുന്നു.അതിനും പുറമെ,ഭൂമിയില് കാണപ്പെടുന്ന മിക്ക ധാതുക്കളും,ഇവിടെ ഇല്ലാത്തതായ വേറെ അനേകം ധാതുക്കളും കൂടിച്ചേര്ന്ന് ഒരു മഹത്തായ ഗോളാകാരമായി അതി തീക്ഷ്ണമായ പ്രഭയോടുകൂടി ജ്വലിച്ചുകൊണ്ടിരിക്കുന്ന ഒരവസ്ഥയാണ് നമ്മുടെ ദൃഷ്ടിക്കു ഗോചരമായിരിക്കുന്ന ഈ സൂര്യബിംബമെന്നും അവര് കണ്ടുപിടിച്ചിരിക്കുന്നു.നാമിക്കാണുന്നതുമുഴുവന് സൂര്യബിംബത്തില് ചേര്ന്നതല്ല.അതിപ്രകാശത്തോടുകൂടിയ ബിംബത്തിനു ചുറ്റും ചില വായുക്കളുണ്ട്.അവയെ സ്പഷ്ടമായി കാണണമെങ്കില് ബിംബം മഴുവന് മൂടുന്നതായ ഒരു സൂര്യഗ്രഹണം വരണം;അപ്പോള് മാത്രമെ ആ വായുക്കളെ നല്ലവണ്ണം വേര്തിരിച്ചുകാണ്മാന് സാധിക്കുകയുള്ളു.ഗ്രഹണകാലത്തു ബിംബം മുഴുവന് മൂടിക്കഴിഞ്ഞാല് അതിനു ചുറ്റും പലവിധ വര്ണ്ണങ്ങളോടുകൂടി ഒരു തേജസ്സിനെ കാണുന്നതു് ആ വായുക്കള് നിമിത്തമാകുന്നു.
                     നമുക്കു നിത്യപരിചയമുള്ള അഹോരാത്രം ,പക്ഷം ,മാസം, ഋതുക്കള്, എന്നിവയെല്ലാം പാമരദൃഷ്ടിയില് സൂര്യന്റെ ഗതിവിശേഷംകൊണ്ടാണു് ഉണ്ടാകുന്നതെന്നു തോന്നുന്നുവെങ്കിലും പരമാര്ത്ഥത്തില് അവ  ഭൂമിയുടെ ഗതികൊണ്ടാണെന്നുള്ള ജ്യോതിശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തെ ഇപ്പോള് കുറച്ചു പഠിപ്പുള്ള എല്ലാവരും സ്വീകരിച്ചിരിക്കുന്നു.അങ്ങിനെയാണെങ്കിലും സൂര്യന് യാതൊരു ചലനവും കൂടാതെ ആകാശത്തില് സ്ഥിതിചെയ്യുന്നുവെന്ന് ശാസ്ത്രജ്ഞന്മാരഭിപ്രായപ്പെടുന്നില്ല.എന്നാല് ഭൂമ് സൂര്യന്റെ ആകര്ഷണശക്തിയില് അകപ്പെട്ടിരിക്കുന്നതിനാലും അതിന്റെ ശക്തി സൂര്യനെ അപേക്ഷിച്ചാകയാലും സൂര്യന്റെ ഗതി ഇന്നപ്രകാരമാണെന്നു ശാസ്ത്രീയമായ ചില യുക്തികളെക്കൊണ്ടു് അനുമാനിപ്പാന് മാത്രമേ പാടുള്ളു.
                     നമുക്കു ഏറ്റവുമടുത്ത സ്വപ്രകാശത്തോടുകൂടിയ വസ്തു സൂര്യനാകുന്നു.ബുധന് ,വ്യാഴം, ശുക്രന്, എന്നിങ്ങനെയുള്ള ഗ്രഹങ്ങളില് കാണപ്പെടുന്ന പ്രകാശം സൂര്യനില് നിന്നാകുന്നു.സൂര്യരശ്മികള് ഭൂമിയിലെന്നപോലെ അവയിലും പതിച്ചു് പിന്നെ അവയില് നിന്നു പ്രതിഫലിക്കുമ്പോള് അവ പ്രകാശ വസ്തുക്കളാണെന്നു്’’ നമുക്കു തോന്നുന്നു.ആ വക ഗ്രഹങ്ങളില് ഒന്നില് ഇരുന്നുംകൊണ്ടു് ഒരുവന് ഭൂമിയെ നോക്കുന്നതായാല് ഭൂമിയും പ്രകാശത്തോടുകൂടിയതാണെന്നു് അവന്നു് തോന്നുന്നതാണ്.അതിനുള്ള കാരണവും മേല് പറഞ്ഞതു തന്നെയാണു്.വ്യാഴം മുതലായ ഗ്രഹങ്ങളും സൂര്യന്റെ  ആകര്ഷണശക്തിയില് പെട്ടിരിക്കുന്നു.അതിനാല് അവയുടെ ശക്തിയും സൂര്യനെ അപേക്ഷിച്ചിരിക്കുന്നു.

സൂര്യരശ്മികള് ഭൂമിയില് പതിച്ചു ഭൂമിയുടെ ശീതോഷ്ണങ്ങളെ ഏതദവസ്ഥയിലാക്കിത്തീര്ത്തിട്ടില്ലായിരുന്നുവെങ്കില് ഭൂമിയില് കാണപ്പെടുന്ന ച










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gdyamalika_vol-2_1925.pdf/21&oldid=160034" എന്ന താളിൽനിന്ന് ശേഖരിച്ചത്