Jump to content

താൾ:Gdyamalika vol-2 1925.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗദ്യമാലിക‍

൨ സ്മൃതികളില് പലവിധത്തിലും വര്ണിക്കപ്പെട്ടിട്ടുണ്ട്.പലവിധത്തിലും സ്തുതിക്കപ്പെട്ടിട്ടുണ്ട്.ഇങ്ങനെ, ആദിത്യന് ഹിന്തുക്കളുടെ ഇടയില് ഇത്രയും പൂജാര്ഹനാണെങ്കിലും നമ്മുടെ സ്ഥൂലദൃഷ്ടിക്കു ഗോചരമായ അദ്ദേഹത്തിന്റെ സ്ഥൂലദേഹത്തെ-രശ്മികളോടുകൂടി കാണപ്പെടുന്ന സൂര്യമണ്ഡലത്തെ-പറ്റി വിസ്താരമായ ഒരു വർണ്ണന ഒരു ദിക്കിലും കാണപ്പെടുന്നില്ല.ഇതിനെപ്പറ്റി പാശ്ചാത്യജ്യോതിശ്ശീസ്ത്രജ്ഞന്മാര് പ്രതിപാദിക്കുന്ന തത്വങ്ങളില് ചിലതിനെ നമുക്കു ഗ്രഹിക്കുവാന് ശ്രമിക്കുക.

           പ്രഭാതസമയത്ത് നാം പുറത്തിറങ്ങി കിഴക്കോട്ടു നോക്കുമ്പോള് കാണുന്ന അതിതേജസ്സോടുകൂടി ഉദിച്ചുപൊങ്ങിവരുന്ന സൂര്യന്,കാഴ്ചയില് ഒരു വലിയ പപ്പടത്തോളം മാത്രമേയുള്ളുവെങ്കിലും,പരമാര്ത്ഥത്തില് മഹത്തായിരിക്കുന്ന ഒരു ഗോളമാകുന്നു.സൂര്യബിംബത്തെ ഉദയത്തിലും അസ്തമനത്തിലും മാത്രമേ നമുക്കു നോക്കുവാന് കഴിയുകയുള്ളു.പിന്നെയുള്ള സമയങ്ങളില് സൂര്യന് അതിപ്രകാശത്തോടുകൂടിയിരിക്കുന്നതിനാല് നമുക്ക് അതിന്റെ നേരെ നോക്കുവാന് തന്നെ വയ്യ.കരിപിടിപ്പിച്ച ഒരു ചില്ലില്കൂടി നോക്കിയാല് തപ്തമായ അയഃപിണ്ഡംപോലെ ജ്വലിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ഗോളത്തെ കാണാം.ഉദയസമയം സൂര്യബിംബം ദൃശ്യമാകുന്നതിമുമ്പ് അതിദീര്ഘങ്ങളായ അതിന്റെകിരണങ്ങളാണു ആദ്യം കാണപ്പെടുന്നത്.
           സദാ ജ്വലിച്ചുകൊണ്ടിരിക്കുന്ന ഈ ഗോളം എന്തൊരു സ്വഭാവത്തോടു കൂടിയതാകുന്നു;എത്രത്തോളം വലിയതാകുന്നു;നാമധിവസിക്കുന്ന ഭ്രമിക്കും അതിന്നുമായി വല്ല സംബന്ധവുമുണ്ടോ?ഉണ്ടെങ്കില് അതെന്താകുന്നു?നമ്മളില് നിന്നു എത്ര ദൂരെയാണു സൂര്യന്;സൂര്യന് എന്നു പറയുന്നതുതന്നെ എന്തൊരു പദാര്ത്ഥമാണ്?എന്നിങ്ങനെയുള്ള സംഗതികളെ സാമാന്യമായി വിവരിപ്പാനാരംഭിക്കുന്നു.

സൂര്യന് എത്ര വലിയതാണെന്നുള്ളത് ചില ഉദ്ദാഹരണങ്ങളെക്കൊണ്ടു മാത്രമേ നമ്മുടെ ബുദ്ധിക്കു വിഷയമാവുകയുള്ളു.നാമധിവസിക്കുന്ന ഭൂമിയുടെ ചുറ്റും ഒരു കയറിട്ടു പിടിപ്പാന് സാധിക്കുമെങ്കില് ആ കയറ് ഇരുപത്തിനാലായിരം നാഴികയില് കുറയാതെ നീളമുള്ളതായി കാണാവുന്നതാണ്.അല്ലെങ്കില്,ഒരുവന് ഇരുപതു നാഴികജീവിതം ഒരു ദിവസം നടന്നു ഭൂമിയെ പ്രദക്ഷിണംവെയ്ക്കുവാന് ഒരുങ്ങുന്നുവെങ്കില് ചിലപാനം സംവത്സരംകൊണ്ടേ അവന്റെ ശ്രമം സഫലമാവുകയുള്ളു.ഇതില് നിന്നു ഭൂമിയുടെ വലിപ്പത്തിന്റെ ഏകദേശജ്ഞാനമുണ്ടാകുന്നതാണ്.അങ്ങിനെയിരിക്കുന്ന ഭൂനികള്പന്ത്രണ്ടു ലക്ഷത്തോളം കൊണ്ടുവന്നു കൂട്ടിച്ചേര്ത്തുവച്ചാല് എത്ര വലിപ്പമുണ്ടാകുമോ അത്രയും വലിപ്പമാണു നമ്മുടെ സൂര്യനുള്ളതെന്നു ശാസ്ത്രജ്ഞന്മാര് കണക്കെടുത്തിരിക്കുന്നു.അഗ്നിഭഗവാന്തന്നെ ഒരു തീവണ്ടി സൃഷ്ടിച്ചു സൂര്യഗോളത്തിനുചുറ്റും റെയിലിട്ടു വണ്ടി ഓടിപ്പാന് ശ്രമിക്കുന്നുവെങ്കില് മണിക്കൂറില് ----- നാഴികജീവിതം രാവും പകലും യാത്രചെയ്താല്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gdyamalika_vol-2_1925.pdf/18&oldid=160031" എന്ന താളിൽനിന്ന് ശേഖരിച്ചത്