താൾ:Gdyamalika vol-2 1925.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗദ്യമാലിക

                 രണ്ടാംഭാഗം                                                                                                             
                  ൧ .സൂര്യന്
              'അസൌ ആദിത്യോ ബ്രഹ്മ'
'ഈ ആദിത്യൻ ബ്രഹ്മമാകുന്നു' എന്നാണ് മേലെഴുതിയിരിക്കുന്ന തലവാചകത്തിന്റെ അറ്‍‍‍ത്ഥം.'ഈ ആദിത്യൻ‍‍‍‍‍'‍‍എന്നു പറഞ്ഞതുകൊണ്ടു പ്രത്യക്ഷമായി നാം കാണുന്ന സൂര്യമണ്ഢലമെന്നര്ത്ഥമെടുക്കരുത്."ഈ ആദിത്യന്" എന്നതിന് ഈ ആദിത്യനിൽ ‍അധിവസിക്കുന്ന വിരാഡ്പുരുഷന്- ജഗദാത്മാ,ജഗദീശ്വരന്, എന്നര്ത്ഥം ധരിക്കേണ്ടതാകുന്നു.ജഗദാത്മാവായി ഈ ആദിത്യനില് അധിവസിക്കുന്ന പരമപുരുഷന് തന്നെയാണ് ബ്രബഹ്മംഎന്നാണ് മേലെഴുതിയിരിക്കുന്ന മന്ത്രത്തിന്റെ  സാരം.നമ്മുടെ ദൃഷ്ടിക്കു ഗോചരമായിരിക്കുന്ന ആദിത്യന് അദ്ദേഹത്തിന്റെ പ്രതിനിധിയെന്നപോലെയാണു കല്പിക്കപ്പെട്ടിരിക്കുന്നത്.അതുകൊണ്ടാണുഈ  ആദിത്യന് ബ്രഹ്മം എന്നു പറഞ്ഞിരിക്കുന്നത്.സയശ്ചയം പുരുഷെ യശ്ചാസാവാദിത്യേ സ ഏകഃ=മനുഷ്യന്റെ ഹൃദയത്തില് വാസംചെയ്യുന്നവനും , ആദിത്യനില് അധിവസിക്കുന്നവനും ​ഒരാൾത‍‍ന്നെയാകുന്നു.(തൈത്തിരിയോപനിഷത്തു)എന്ന ,ശ്രുതിവാക്യവും മേല‍്പറഞ്ഞ അര്ത്ഥത്തെ സൂചിപ്പിക്കുന്നു.'പുരുഷശ്ചാധിദൈവതം'(ഭ.ഗീ-അ-8-ശ്ലോ-4)എന്ന ഭഗവദ്വാക്യവുമുണ്ട്.ഇവിടെ * പുരുഷന് എന്ന പദത്തെ ആദിത്യാന്തര്ഗ്ഗതനായിരിക്കുന്ന ഹിരണ്യഗർഭന്,സറ്‍‍വപ്രാണികളുടെ ഇന്ദ്രിയങ്ങൾ‍ക്കുമനുഗ്രഹകൻ എന്നാണ് ശങ്കരാചാര്യസ്വാമികൾ വ്യാഖ്യാനിച്ചിരിക്കുന്നത്.മേൽകാണിച്ച ഒരു മന്ത്രം കൊണ്ടു അതിനെ ഉച്ചരിച്ചു ത്രിസന്ധ്യയിലുമനുഷ്ടിക്കപ്പെടേണ്ട സന്ധ്യാവന്ദനം എത്രത്തോളം മഹാത്മ്യമുള്ളതാണെന്നൂഹിക്കാവുന്നതാണ്. 

സന്ധ്യാവന്ദനാനുഷ്ഠാനം ഒരുവന് ബാഹ്യാഭ്യന്തരശുദ്ധിയെ വരുത്തുന്നു.തന്നിമിത്തം ബ്രഹ്മജ്ഞാനത്തിനു അവനെ യോഗ്യനാക്കിത്തീർക്കുന്നു.തദ്വാരാ അവനു മോക്ഷസിദ്ധിയുണ്ടാകുന്നു.മഹാപ്രസിദ്ധമായ ഗായത്രീമന്ത്രവും മുന്വിവരിച്ച മന്ത്രാര്ത്ഥത്തെത്തന്നെയാണു പ്രകാശിപ്പിക്കുന്നത്.അതും വളരെ മഹാത്മ്യത്തോടുകൂടിയതും മഹാഫലത്തെ ഉണ്ടാക്കുന്നതുമാകുന്നു.പരമാത്മാവിന് ഒരു പ്രതിനിധിയെന്നപോലെ കല്പിക്കപ്പെട്ടിരിക്കുന്നതിനാല് ‍ആദിത്യന് ശ്രുതി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gdyamalika_vol-2_1925.pdf/17&oldid=160030" എന്ന താളിൽനിന്ന് ശേഖരിച്ചത്