ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Gdyamalika vol-2 1925.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആലാപനാസം CTPL ഒന്നാം പുസ്തകത്തിൽ വലിയകോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ടു കല്പിച്ചെഴുതിയിരിക്കുന്ന ഉപന്യാസത്തെക്കുറിച്ച് ഇവിടെ ഒരു വാക്കു പറയു ന്നത് അസന്ദർഭോചിതമായിരിക്കയില്ലെന്നു വിശ്വസിക്കുന്നു. സാഹിത്യവിഷ യത്തിൽ ഞാൻ അവിടത്തെ വിനീതശിഷ്യനും ദൂരാനുഗാമിയുമാണെന്നും അ വിടേക്കും എനിക്കും നല്ലവണ്ണം അറിയാം. അതുകൊണ്ടു "വിദ്യാവിനോദിനി" യേയും അതിന്റെ പത്രാധിപരേയും കുറിച്ചു് അവിടുന്നു ദയാപൂർവമായി അഭി പ്രായപ്പെട്ടിരിക്കുന്നത് അവിടത്തെ ശിഷ്യവാത്സല്യത്തിൻറയും സ്വാഭാവിക മായി അവിടേക്കുള്ള പ്രിയവക്രത്വത്തിന്റേയും ഒരു ദൃഷ്ടാന്തമായിട്ടേ ഞാൻ ഗണിക്കുന്നുള്ളു. അതല്ലാതെ ആ പ്രശംസയക്കു മുഴുവൻ ഞാൻ അഹനാണെന്നു വിചാരിപ്പാൻ തക്കവണ്ണമുള്ള ദുരഭിമാനം എനിക്കില്ലെന്നാണ് എന്റെ വി ശ്വാസം. ഇതുകൊണ്ട് അവിടുന്നു അങ്ങിനെ അഭിപ്രായപ്പെട്ടതിനാൽ എനി ക്കു ചാരിതാത്ഥ്യമോ അവിടുത്തെ പേരിൽ കൃതജ്ഞതയോ ഇല്ലെന്ന് ആരും ശങ്കിക്കേണ്ട; രണ്ടും ധാരാളമായിട്ടുണ്ട്. തിശ്ശിവപേരൂർ, മാവൂർ ഇടവം വാനു

സി. അച്ചുതമേനോൻ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gdyamalika_vol-2_1925.pdf/11&oldid=239242" എന്ന താളിൽനിന്ന് ശേഖരിച്ചത്