Jump to content

താൾ:Gadyavali 1918.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

_൯൦_

ത്തേയും,തങ്ങളുടെ പിതാവു ഒരു ഭയങ്കരനായിരുന്നു എന്നുള്ള
ഓർമ്മയേയും,ഞാൻ എന്റെ മക്കളിൽ ഓരോരുത്തർക്കും ഭാ
ഗിച്ചുകൊടുക്കുന്നു;ഇതു ശരിയല്ലയോ?
൫ കല്യാണാഘോഷം ചിലർ തങ്ങളുടെ സ്ഥിതിയേയും,
ആവശ്യത്തേയും അതിക്രമിച്ചു കല്യാണമാഘോഷിച്ച് വരു
ന്നതു കാണുമ്പോൾ,അനാവശ്യച്ചിലവു ചെയ്തില്ലെങ്കിൽ ക
ല്യാണമല്ലന്നു വന്നേക്കുമെന്നു കരുതി അപ്രകാരം പ്രവർത്തി
ക്കുന്നതോ എന്നു തോന്നിപ്പോകും.ഈ ആവശ്യത്തിലേക്കാ
യി കൂലി കൊടുത്ത് സ്വർണാഭരണങ്ങൾ വാങ്ങിക്കുക കൂടി നട
പ്പുണ്ട്.ആഭരണങ്ങൾ പണിയിക്കുന്നതിനു വകയില്ലാത്തവർ
മേൽ പ്രകാരം വാങ്ങിയണിയുന്നതുകൊണ്ടെന്തുപ്രയോജനം?
തന്റേതല്ലാത്തത് തന്റേതാണെന്നു അന്യന്മാരെ ധരിപ്പിച്ചി
രിക്കേണമെന്നുള്ള ഒരു ദുർമോഹം വേണ്ടുവോളമുണ്ടെന്നാകുന്നു
ഇതിനാൽ തെളിയുന്നത്.'ഇരന്നുപൊന്നണിഞ്ഞേറ്റും തെളി
ഞ്ഞീടൊല്ലാ' എന്നുണ്ടല്ലോ.'കാണം വിറ്റും ഓണം ഉണ്ണേ
ണം'എന്നുള്ളതിനെ അടിസ്ഥാനമാക്കിക്കൊണ്ടും കടംവാങ്ങി
സദ്യകഴിക്കുന്നവർ ഉണ്ടെന്നു വ്യസനത്തോടുകൂടെ പ്രസ്താവി
ച്ചുകൊള്ളുന്നു.തന്റെ സ്ഥിതിയെ അതിക്രമിച്ചു സദ്യകളും
മറ്റും കഴിക്കുന്ന ദുരഭിമാനികൾ സജ്ജനങ്ങളാൽ നിന്ദിക്ക
പ്പെടാതിരിക്കില്ല.
'ആത്മപക്ഷംപരിത്യജ്യ
പരപക്ഷേഷുയോരതഃ
സപരൈർഹന്യതേമൂഢോ
നീലവർണസൃഗാലവൽ'
൬. കൈത്തൊഴിൽ പഠിപ്പിക്കായ്ക-ദാരിദ്ര്യത്തിനുള്ള ഹേ
തുക്കളിൽ ഒന്നാകുന്നു.ഇവിടങ്ങളിൽ കൈത്തൊഴിൽക്കാർ
മിക്കവാറും ദാരിദ്ര്യം അനുഭവിച്ചുവരുന്നതായി സകലരും അ
റിഞ്ഞിരിക്കെ,കൈത്തൊഴിൽ പഠിപ്പിക്കാതിരിക്കുന്നതിനാ
ൽ ദാരിദ്ര്യം വർദ്ധിക്കുന്നു എന്നു പറയുന്നത് അബദ്ധമെന്ന്
ചിലർ വിചാരിക്കുമായിരിക്കാം.ഇവിടങ്ങളിലെ കൈത്തൊ











ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/94&oldid=159986" എന്ന താളിൽനിന്ന് ശേഖരിച്ചത്