ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
_൮൯_
- ണ്ട്.യൂറോപ്പുകാർ വിദ്വന്മാരും ബുദ്ധിമാന്മാരും ആകെകൊ
- ണ്ട് അവർ സേവിക്കുന്ന മദ്യം സേവിച്ചാൽ ഗുണം സിദ്ധി
- ക്കാതിരിക്കയില്ലെന്ന് വിചാരിച്ചിട്ടോൊ എന്തൊ ബ്രാണ്ടി മുത
- ലായ ലഹരിദ്രവ്യങ്ങൾ രഹസ്യമായി പാനം ചെയ്യുന്നവർ
- അധികം ഇല്ലെന്നില്ല.മദ്യത്തെ പാനംചെയ്യുന്നവർ സ്വന്തം
- കുടുബത്തെ നശിപ്പിക്കുകയാകുന്നു ചെയ്യുന്നത്.'കയ്യിൽ ഇ
- രിക്കുന്ന കാശു കൊടുത്തു മുഖത്തു കിടക്കുന്ന നായെ വാങ്ങുക'
- എന്നപോലെ പ്രവർത്തിക്കുന്നതിൽ അന്തർഭവിച്ചിരിക്കുന്ന രഹ
- സ്യം എന്തെന്നു മനസ്സിലാകുന്നില്ല.മാനത്തേയും സുബോധ
- ത്തേയും ദ്രവ്യത്തേയും നശിപ്പിക്കുന്ന മദ്യത്തെ പാനം ചെയ്യു
- ന്നതിൽ പരം അബദ്ധം മറ്റൊന്നുമില്ലെന്നുതന്നെ പറയേണ്ടി
- യിരിക്കുന്നു.മദ്യപാനദോഷം വർദ്ധിക്കാതിരിക്കേണ്ടതിന് പ
- രിഷ് കൃതരാജ്യങ്ങളിൽ'മധുവർജ്ജനസമൂഹം' സ്ഥാപിച്ചുവരു
- ന്നതായികാണുന്നു മദ്യപാനിയെക്കറിച്ചു ഒരാൾ എഴുതിയി
- ട്ടുള്ളതിന്റെ തർജ്ജമ താഴെ ചേർക്കുന്നു.
- മദ്യപാനിയുടെ മരണപത്രം
- (൧) 'നാശകരമായ നടപ്പിനേയും നികൃഷ്ട ദൃഷ്ടാന്ത
- ത്തേയും,എന്നെക്കുറിച്ച്,ക്ഷണത്തിൽ നശിച്ചുപോകുന്നതാ
- യ ഓർമ്മയേയും ജനസമുദായത്തിന്നും,
- (൨)ബലഹീനവും പരിതാപയുക്തവും ആയ ഒരു അവ
- സ്ഥയിൽ മനുഷ്യർക്ക് അനുഭവിപ്പാൻ കഴിയുന്നിടത്തോളം
- ദുഃഖത്തെ എന്റെ മാതാപിതാക്കന്മാർക്കും,
- (൩) എന്റെ സഹോദര സഹോദരിമാർക്ക് എത്രമേൽ
- നാശത്തേയും ഉപദ്രവത്തേയും വരുത്തുവാൻ എനിക്കു കഴി
- ഞ്ഞുവോ അത്രമേൽ നാശത്തേയും ഉപദ്രവത്തേയും അവർക്കും
- (൪) ഒരു നുറുങ്ങിയ ഹൃദയത്തേയും,നികൃഷ്ടജീവിതത്തേ
- യും,എന്റെ അകാലമരണത്തെക്കുറിച്ചു ദുഃഖിക്കുന്നതിലുള്ള
- ലജ്ജയേയും ഭാര്യക്കും ഞാൻ സമ്പാദിച്ചുവച്ചിരിക്കുന്നു.'
- (൫) ദാരിദ്ര്യത്തേയും,അറിവില്ലായ്മയേയും,ഹീനസ്വഭാവ
൧൨ *

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.