ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-൮൮-
- തിന് ആഗ്രഹിക്കുന്നവരെല്ലാവരും ഒന്നാമതായി കുടികെടു
- ക്കുന്നതായ മടിയെ വിടേണ്ടതാകുന്നു.'ഉത്സാഹമുണ്ടെങ്കിൽ
- അത്താഴമുണ്ണാം'എന്നുണ്ടല്ലോ.
- ൨.അമിതവ്യയം-വരവു നോക്കാതെ വരവിലധികമാ
- യി ചിലവുചെയ്യുന്നവർ ദാരിദ്ര്യനാകാതിരിപ്പാൻ നിവൃത്തി
- യില്ല.
- 'ആയംദൃഷ്ട്വാവ്യംകർയ്യാ
- ദയാദല്പതരോവ്യയഃ
- അനായീവ്യയശീലശ്ച
- ക്ഷിപ്രമേവവിനശ്യതി'
- എന്നുണ്ട്.ധാരാളച്ചിലവു ചെയ്യുന്നതിൽ മിക്കപ്പോഴും ഡം
- ഭം അന്തർഭവിച്ചിരിക്കുമോ എന്ന് സന്ദേഹിക്കുന്നു.വരവില
- ധികമായി ചെലവു ചെയ്കയില്ലന്നുള്ളമനോനിശ്ചയം അത്യാ
- വശ്യമാണ്.ചെലവു വരവിൽ അല്പമെങ്കിലും കുറഞ്ഞിരിക്ക
- ണം.'അടിതെറ്റിയാൽ ആനയുംവീഴും'എന്നുണ്ടല്ലോ.എ
- ല്ലാകാര്യത്തിലും മിതവ്യം ആവശ്യമെന്നറിയേണം.
- ൩.ആഭരണഭ്രമം-ആഭരണം നല്ലതും ഭംഗിയുള്ളതുമാ
- ണെങ്കിലും
- 'അരിമണിയൊന്നുകൊറിപ്പാനില്ല
- തരിവളയിട്ടുകിലുക്കാൻമോഹം'
- എന്നുള്ളതനുസരിച്ച് കടം വാങ്ങിച്ച് ആഭരണങ്ങൾ ചമയ്ക്കു
- ന്നവരുടെ ഭവനങ്ങളിൽ ദാരിദ്ര്യം സ്ഥിരവാസംചെയ്യാതെയി
- രിക്കില്ല'കണ്ടതെല്ലാം കൊണ്ടാൽ കൊണ്ടതല്ലാം കടം'
- എന്നുണ്ടല്ലൊ.ആഭരണം ,വസ്ത്രം മുതലായവയെ സംബ
- ന്ധിച്ച കാര്യത്തിൽ ധനവാന്മാർ പ്രവർത്തിക്കുന്നതുപോലെ
- പ്രവർത്തിക്കണമെന്നുള്ള ആഗ്രഹം നിർദ്ധനന്മാർക്ക് ഒരിക്കലും
- ശുഭകരമായിരിക്കയില്ല.ദ്രവ്യസംബന്ധമായ കാര്യത്തിൽ ത
- ങ്ങളെക്കാൾ താഴെയുള്ളവരെ മാത്രം നോക്കി തൃപ്തിപ്പെടേണ്ട
- താകുന്നു.'കിടക്കുന്നതു കാവൽപ്പുര' 'സ്വപ്നംകാണുന്നത് മ
- ച്ചും മാളികയും'എന്നപോലെയാകരുത്.
- ൪. മദ്യപാനം- “മുലകുടിമാറിയാൽ ഒരുകുടിവേണം”
- എന്നു പറഞ്ഞുകൊണ്ട് ചാരായം സേവിക്കുന്നവർ വളരെയു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.