ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-൮൭-
- സംഗതിയുള്ളതിനാൽ അവയെപറ്റി ഇവിടെ അധികം
- വിവരിക്കുന്നില്ല
൧൭. ദാരിദ്ര്യം.
- മനുഷ്യർ എല്ലാവരും സുഖത്തോടും സന്തോഷത്തോടു കൂ
- ടെ ജീവിക്കേണമെന്ന് ആഗ്രഹിക്കുക പതിവാണല്ലോ.എന്നാൽ
- ഈ അഗ്രഹപ്രകാരം തന്നെ ജീവിപ്പാൻ എല്ലായ്പോഴും
- എല്ലാവർക്കും സംഗതിവരുന്നതായി കാണുന്നില്ല.സുഖത്തേയും
- സന്തോഷത്തേയും ഇല്ലായ്മചെയ്യുന്നതിനുള്ള ഹേതുക്കൾ വള
- രെയുണ്ടെന്നു വരികിലും ദാരിദ്ര്യമാകുന്നു ഇവയിൽ മുഖ്യമാ
- യുള്ളത്.'സർവശൂന്യം ദരിദ്രതാ'എന്നുണ്ടല്ലോ.
- ദാരിദ്ര്യദുഃഖത്തിൽ പരമായധുഃഖം ഉണ്ടെന്ന് തോന്നുന്നി
- ല്ല.അതിനാൽ ഈ ദോഷം ഇല്ലാതെയാകയോ,വർദ്ധിക്കാ
- തെയിരിക്കയോ ചെയ്യേണ്ടതിന് കഴിവുള്ളയത്നനങ്ങൾ എല്ലാം
- ചെയ്യേണ്ടുന്നത് എത്രയും അത്യാവശ്യമായിരിക്കുന്നു.അതു
- കൊണ്ട് ദാരിദ്ര്യം ഉത്ഭവിക്കുന്നതിനുള്ള ഹേതുക്കൾ എന്തെ
- ല്ലാമായിരിക്കുന്നു എന്നാകുന്നു ഇവിടെ ആലോചിക്കേണ്ടിയിരിക്കുന്നത്.ഇ
- തിനുള്ള മുഖ്യഹേതുക്കളിൽ ചിലത് പറയാം.
- ൧.മടി-ഇതിനുള്ള ഹേതുക്കളിൽ ഒന്നാകുന്നു'എല്ലുമു
- റിയപ്പണിതാൽ പല്ലുമുറിയത്തിന്നാം'എന്നുണ്ട്.ഒരു കൂലിക്കാ
- രൻ തനിക്കു കിട്ടുന്ന ഒരു ദിവസത്തെ കൂലി മുഴുവനും ചെല
- വാക്കുന്നതു വരേയോ,ചെലവായതിന്റെ ശേഷം കുറേ കടം
- കൂടെ ഉണ്ടാകുന്നത് വരേയോ,യാതൊരു പ്രവൃത്തിയും ചെയ്യാ
- തിരുന്നാൽ അവൻ ദാരിദ്ര്യം അനുഭവിക്കാതെ നിർവ്വാഹമില്ല
- ല്ലോ.തങ്ങൾക്ക് അർഹതയില്ലാത്ത കാര്യങ്ങളിൽ പ്രവേശിച്ച്
- തൊഴിൽ ഉപേക്ഷിച്ച് നടക്കുന്നവർ ദാരിദ്ര്യദുഃഖം അനുഭവി
- ക്കാതിരിക്കുന്നതെങ്ങിനെ.മുടങ്ങാതെ യോഗ്യമാംവണ്ണം പ
- ണിയെടുക്കുന്നവർ അധികമായി ഊ ദുഃഖം അനുഭവിച്ചുകാ
- ണുന്നില്ല.അതിനാൽ ദാരിദ്ര്യദുഃഖം അനുഭവിക്കാതിരിക്കുന്ന
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.