Jump to content

താൾ:Gadyavali 1918.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-൮൬-

ൽ ആയി.ഒന്നാമതായി വിവരിച്ച ഗ്രാമസംഘക്കാരുടെ നി
ലയിലോ അതു രണ്ടാമതു വിവരിച്ച നിലയിലോ എങ്ങി
നെയാണ് ഭൂമിസ്വത്തിന്റെ സ്ഥിതി എന്ന് അറിയുവാൻ അ
ന്ന് അവർ ബുദ്ധിമുട്ടിയില്ല.ഇതിന്റെ പരമാ
ർത്ഥം പിന്നെ അവർക്ക് മനസ്സിലായി എങ്കിലും അതിനാൽ
യാതൊരു ഗുണവും ഉണ്ടായില്ല.എങ്കിലും ഏകദേശം യൂ
റോപ്പിലെ മാതിരി ജന്മികളും രാജ്യഭരണവും
നമ്മുടെ നാട്ടിൽ ഉണ്ടായിയെന്നതു പ്രത്യക്ഷമായി കാണാവു
ന്ന ഒരു അവസ്ഥയാണ്
യൂറോപ്പിലെ രാജാക്കന്മാരെപ്പോലെ ആയിരുനിനു നമ്മുടെ
പൊന്നുതമ്പുരാക്കന്മാരെന്നും,അവിടേയും ഇവിടേയും ഉണ്ടാ
യിരുന്ന പ്രഭുക്കന്മാരുടെ നില ഒന്നുതന്നെ ആയിരുന്നുവെന്നും
ഉള്ളതു പതിനായിരത്തിൽ നായരു,അയ്യായിരത്തിൽ പ്രഭു,
കർത്താവു മുതലായ സ്ഥാനികളുടെ പേരുകളുടെ അർത്ഥവും
ഇപ്പോഴും നമ്മുടെ തമ്പുരാക്കന്മാരുടെ സ്ഥാനാരോഹണം മു
തലായ അടിയന്തിരങ്ങൾക്ക് ഇവർ അന്നത്തെ മര്യാദ പ്രകാ
രം വന്നു തങ്ങഴുടെ ആദരവു കാണിക്കുന്ന സമ്പ്രദായവും
നോക്കിയാൽ അറിയാവുന്നതാണ്.ഇതിനെ പറ്റി കേരള
പഴമയിൽ അവിടവിടങ്ങളിൽ പ്രസ്താവിച്ചിചട്ടുണ്ട്.
ഇങ്ങിനെയാണ് ഭൂമിയിന്മേലുള്ള അവകാശക്രമം ഇപ്പോ
ഴത്തെ നിലയിൽ എത്തിയത്.
ഭൂമി ആദ്യം ഏതുനിലയിൽ കിടന്നു എന്നും,അന്ന
ത്തെ ആളുകൾ ഏതു തരക്കാരായിരുന്നു എന്നും,അങങി
നെ അവർ ഭൂമി ഉപയോഗപ്പെടുത്തി എന്നും,അതിനു കാരണ
ങ്ങൾ എന്തെല്ലാമായിരിക്കാമെ എന്നും,ഭൂമി സ്വത്തിന്റെ ഉത്ഭ
വം എവിടെയായിരിക്കാമെന്നും,കൂട്ടു സ്വത്തു ഏതുപ്രകാരം സ്വകാ
ര്യസ്വത്തായി വന്നു എന്നും,ഗ്രാമസംഘങങളുടെ മാതിരി ഇ
താണെന്നും,ഇപ്പോഴത്ത ഓരോ അവകാശക്രമങ്ങളുടെ
ആസ്പദം ഇന്നതാണെന്നും മറ്റും സ്മഷ്ടിയായി ഇപ്പോൾഞാൻ
പ്രസ്താവിച്ചുവല്ലോ.ഇക്കാലത്തെ അവകാശക്രമങ്ങളും
‌നടപ്പുകളും എല്ലാവർക്കും ഏറെക്കുറെ നിശ്ചയമുണ്ടാവാൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/90&oldid=159982" എന്ന താളിൽനിന്ന് ശേഖരിച്ചത്