താൾ:Gadyavali 1918.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-൮൫-

അവനവന്റെ ദിക്കിൽ രാജാവായി പാർത്തുതുടങ്ങി.ഇങ്ങി
നെ രാജാക്കന്മാരും പ്രഭുക്കന്മാരും തമ്മിൽ ശണ്ഠതുടങ്ങി.
അപ്പോഴേയ്ക്ക് നാട്ടുകാരുടെ ഇടയിൽ കൃഷി,കച്ചവടം മു
തലായ വ്യപാരങ്ങൾ ചെയ്തു അനവധി ധനികന്മാരുണ്ടാ
യി;രാജാക്കന്മാരും ഇവരും തമ്മിൽ യോജിച്ച് ഒരു വിധത്തി
ൽ പ്രഭുക്കന്മൈരുടെ ശക്തിയെ നശിപ്പിച്ചു.യൂറോപ്പിൽ കഴി
ഞ്ഞ അവസ്ഥ ഇങ്ങിനെയാണ്.പതിമൂന്നാം നൂറ്റാണ്ടിൽ
ഈ ഭരണസമ്പ്രദായം ഇല്ലാതെയായിത്തുടങ്ങി.പതിനഞ്ചി
ന്റെ അവസാനമായപ്പോഴേക്ക് ഇതിന്റെ ലക്ഷണങ്ങൾ കൂ
ടി തീരെ മാഞ്ഞുതുടങ്ങി.ഈ സമ്പ്രദായമുണ്ടയിരുന്ന ദിക്കി
ലെല്ലാം ഭൂമി സ്വത്തിന്റെമേൽ അവകാശമുള്ളവർക്കെ സകല അ
ധികാരങ്ങളും ഉണ്ടായിരുന്നുള്ളു.ബിലാത്തിയിൽ ഇപ്പോഴും
ഭൂമിയിന്മേലുള്ള ജന്മയവകാശം ഏകദേശം നമ്മുടെ
മലയാളത്തിലെപ്പോലെ തന്നെയാണ്.എന്നാൽ ഈ ചട്ടത്തിൽ
നിന്ന് ഈ ഇൻഡ്യാരാജ്യത്തേക്കു ഓട്ടുക്കു പറ്റിയടത്തോള
മുള്ള ഭേദഗതിയെ പറയാം മഹമ്മദുകാരുടെ ഗവർമ്മേണ്ടിനു
മുമ്പായി ഈ രാജ്യത്തും ഏതാദൃശമായ ഒരു ഭരണനടപ്പുണ്ടാ
യിരുന്നു എങ്കിലും ആ കാലത്ത് ഭൂമിമുഴുവൻ ഗവർമ്മേണ്ടി
ന്റെയാെന്നായിരുന്നു വിചാരിച്ചുവന്നത്.മഹമ്മദുകാർ
നാട്ടുരാജാക്കന്മാരെ യുദ്ധത്തൽ തോൽപ്പിച്ചണ് രാജ്യം കൈ
വശപ്പെടുത്തിയിരിക്കുന്നത് എന്നും അതിനാൽ ഭൂമിയിന്മേൽ
ഉടമസ്ഥന്മാർക്കുണ്ടായിരുന്ന സകല അവകാശങ്ങളും മഹമ്മദു
രാജാക്കന്മാർക്കു സിദ്ധിച്ചിരിക്കുന്നു എന്നും മറ്റും ആയിരുന്നു അ
വരുടെ വാദം.നാട്ടുകാരുടെ നില വെറും പൊട്ടക്കാരുടേതുപോ
ലെയായിരുന്നു.മലയാളത്തിൽ ഇവരുടെ രാജ്യഭരണം അധി
കം കാലത്തോളം ഉണ്ടാവാൻ ഇടവരാത്തതിനാലാണ് ജന്മ
മര്യാദ ഇളകാത്തെ നിന്നുപോയത്.ബ്രിട്ടീഷുഗവർമ്മേന്റു മ
ഹമ്മദുകാരുടെ റിക്കാർട്ടുനോക്കിയാണ് ഇവിടെ ആദ്യം ഭരി
പ്പാൻ തുടങ്ങിയത്.അതുകൊണ്ട് അവരുടെ പ്രവൃത്തിയെ
ല്ലാം ഭൂമി ഗവർമ്മേന്റിന്റെ ജന്മമാണെന്നുള്ള നിശ്ചയത്തിന്റെമേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/89&oldid=159981" എന്ന താളിൽനിന്ന് ശേഖരിച്ചത്