താൾ:Gadyavali 1918.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൧-

ഒരു കൂലിമാത്രമെ ഇപ്പോഴും ചില ദിക്കിൽ കൊടുക്കുന്നുള്ളു.അ
വർ അധികം ചോദിപ്പാൻ തന്നെ മടിപ്പും.അടിയന്തിരങ്ങ
ൾക്കെല്ലാം ഇപ്പോഴും അവർക്കു അനുഭവം വച്ചുകൊടുക്കുന്നുണ്ട്.
ഈ രാജ്യത്തു പാട്ടം,സാമാനവില മുതലായവയെല്ലാം മുമ്പു
നിശ്ചയിച്ച ഒരു തോതു പ്രകാരമാണ് ഇപ്പോഴും കിട്ടിവരുന്ന
ത്.എന്നാൽ ഒരു ഗ്രമത്തിലെ പ്രവൃത്തിക്കാർ വേറെ ഒരു
ദിക്കിലത്തെ ആളുകൾക്കു പ്രവൃത്തിയെടുത്തുകൊടുത്താൽ
അധികം കൂലിവാങ്ങുന്ന സമ്പ്രദായം അന്നുതന്നെ ഉണ്ടായിരു
ന്നു.അവർ ഒരു ഗോത്രക്കാരല്ലാത്തതിനാലായിരുന്നു ഇങ്ങിനെ
ചെയ്തിരുന്നത്.
വൈഗ്രാം സായ്പവർകൾ അദ്ദേഹത്തിന്റെ മലബാർലാ
എന്ന പുസ്തകത്തിൽ ഈ കാര്യത്തിൽ താഴെ പറയും പ്രകാരം
അഭിപ്രായപ്പെട്ടിട്ടുണ്ട്.തറ എന്നതു ശുദ്രരുടെ സംഘമായി
രുന്നു.അതിലെ കാരണവന്മാർ ഒരു സഭ കൂടിയിരുന്നു.ബ്രാ
ഹ്മണരുടെ യോഗവും ഇതിൽ നിന്നു ഭേദപ്പെട്ടിരുന്നില്ല.അ
വരുടെ ഗ്രാമത്തിലെ അറ്റകുറ്റങ്ങൾ അന്വേഷിച്ചിരുന്നതു
അതിലെ വയസ്സുമൂത്ത ആളുകൾ ചേർന്ന സഭായോഗമായിരുന്നു.
തറയിൽ നിന്നു ചിന്നിപ്പോയതു കോവിലങ്ങളാണ്.
പിന്നെ ഓരോ കുടുബങ്ങൾ വെവ്വേറെ തറവാടായി പാർപ്പാ
ൻ തുടങ്ങി.ശുദ്രരുടെ ഇടയിൽ ഗ്രാമ സംഘം ചിതറി കൂട്ടുസ്വ
ത്തായി അനുഭവിക്കുന്ന ഓരോരോ കുടുബങ്ങളായപോലെ
ബ്രഹ്മണരുടെ ഇടയിലും ആയി.
ഈ വക സംഘങ്ങൾ ഈ ദിക്കിൽ ധാരാളം ഉണ്ടെങ്കിലും
നമുക്കു ക്ഷണത്തിൽ അനുഭവമാവേണമെങ്കിൽ പാലക്കാട്ടെ
സ്ഥിതി നോക്കിയാൽ മതി.ഗ്രമസ്ഥലവും,കൃഷിസ്ഥലം,തരി
ശുമുതലായവയും മൻവിവരിച്ച മറ്റുലക്ഷണങ്ങളും അവിടെ
കാണാം.വടക്കൻതറ,കൊല്ലക്കോടൻതറ മുതലായവാക്കുക
ളും സംഘക്കാരുടെ കാര്യാലോചനക്കുള്ള മന്തു എന്ന സ്ഥല
വും ഇതിനെ ദൃഷ്ടാന്തപ്പെടുത്തുന്നു.ഇതു വരെ വിവരിച്ച സം

*൧൧


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/85&oldid=159977" എന്ന താളിൽനിന്ന് ശേഖരിച്ചത്