ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-൭൯-
- ണവനെ അങ്ങിനെ വിചാരിച്ചുവന്നിരുന്നൊള്ളു.ഓ
- രോ കാരണവന്നു അയാളുടെ തറവാട്ടിലെ മെമ്പ്ര
- ന്മാരുടേയും ആ തറവാട്ടിലെ സ്വത്തുക്കളുടേയുംമേൽ സകല അധികാര
- ങ്ങളും ഉണ്ടായിരുന്നു.രണ്ടുതറവാട്ടുകാർ തമ്മിലുള്ള തർക്കങ്ങൾ
- അല്ലാതെ മെമ്പ്രന്മാർ തമ്മിലുള്ള തർക്കങ്ങൾ അവരവരുടെ ത
- റവാട്ടുകാരണവന്മാർ തീർച്ചയാക്കുന്നതൊഴികെ സംഘക്കാർ
- തീർച്ചയാക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നില്ലാ.
- രാജാവ്-ഇവരുടെ ഇടയിൽ രാജ്യഭരണം നടത്തിവന്നി
- രുന്നതു പല പ്രകാരമായിരുന്നു.ചില സംഘങ്ങളിൽ അതാതു
- കളുടെ കാരണഭൂതന്മാരായ ആളുകളുടെ പ്രഥമപുത്രപാരമ്പ
- ര്യത്തിൽ വരുന്നവർക്കു ആ കാരണവർക്കുണ്ടായിരുന്ന സ്ഥാന
- മാനങ്ങൾ കൊടുത്തു അവരെ രാജാക്കന്മാരാക്കി വന്നിരുന്നു.
- എന്നാൽ ഓരോതറവാട്ടുകാരണവൻമാർക്കു അവരുടെ അന
- ന്തിരവൻമാരുടെമേൽ ഉണ്ടായിരുന്ന പെട്രിയം പോടെസ്റ്റാ
- ണ്ട് എന്ന സർവാധികാരം ഉണ്ടായിരുന്നില്ലാ.രാജാക്കന്മാർ,
- സംഘക്കാരുടെ അറ്റകുറ്റങ്ങൾ അന്വേഷിച്ച് നേരെ നട
- ത്തുവാൻ ഭാരവാഹിയാക്കി അവർ അധികാരം കൊടുത്തൊ,
- തങ്ങളുടെ കാരണവന്മാർ മരിക്കുമ്പോൾ അവരുടെ സ്ഥാനം
- ഏല്പിച്ചുകൊടുതിതു കിട്ടിയതോ ആയ ഒരു മാനേജരുടെ നില
- യിലായിരുന്നു.ഓരോരോ സംഘത്തിലെ രാജാവിനു സഹാ
- യിപ്പാനായി അതിലെ തറവാട്ടുകാർ എല്ലാപേരും കൂടിയതോ
- ആസംഘം സ്ഥാപിച്ച ആളുടെ അടുത്ത കുടുബങ്ങളിൽനി
- ന്നു ആളുകളെ തരിഞ്ഞു എടുത്തതോ ആയ ഒരു സഭയും ഉ
- ണ്ടായിരുന്നു.ചിലരുടെ ഇടയിൽ രാജാവിനെ തിരിഞ്ഞ് എ
- ടുക്കുന്ന സമ്പ്രദായവും ഉണ്ടായിരുന്നു.ഒരു തലവൻ എങ്ങിനെ
- ആയാലും എല്ലാപേരുടെ ഇടയിലും ഉണ്ടായിരുന്നുഎന്നാൽ
- തിരഞ്ഞെടുക്കുന്ന സമ്പ്രദായമുള്ള ദിക്കിലുംകൂടി ക്രമത്തിൽ
- പാരമ്പര്യ ക്രമമാവാനാണ് സംഗതി.
- ഒരു സംഘത്തിലുള്ള തറവാട്ടുകാർക്കു തങ്ങൾക്കു സംഘത്തി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.