താൾ:Gadyavali 1918.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ൾ വലുതായ ഒരു ഗുണം മനുഷ്യർക്ക് സിദ്ധിക്കാവുന്നതായിട്ടുണ്ട് .അതിനുപേർ സുശീലമെന്നാകുന്നു . വിദ്യയും ബുദ്ധിയും ഉള്ളവർ സ്വയമേവ സുശീലൻമാരായി ഭവിക്കുമെന്ന് ചിലർ അബദ്ധമായി വിചാരിക്കുന്നുണ്ട് . വിദ്യയും ബുദ്ധിയും ധാരാളമുള്ള ചിലർ ദുസ്സ്വഭാവികളായും ഈവക ഗുണങ്ങളില്ലാത്ത ചിലർ സുശീലൻമാരായും തീർന്നുകാണുന്നതുകൊണ്ട് സുശീലം വിദ്യയേയും ബുദ്ധിയേയും ആശ്രയിച്ചിരിക്കുന്നതാണെന്ന് വിചാരിപ്പാൻ പാടില്ലാതെ വരുന്നു . മനുഷ്യരുടെ സ്വഭാവഗുണങ്ങളുടെ ഉത്ഭവം പ്രായേണ സ്വഭവനത്തിൽ തന്നെയാകുന്നു .ഒരു കുട്ടി പ്രത്യേകമായി സൂക്ഷിച്ചുനോക്കി മനസിലാക്കുന്നത് തന്റെ സ്വഭവനത്തിലുള്ളവരുടെ നടപടികളെയാകു എന്നുള്ളത് നമ്മൾ എല്ലായ്പ്പോഴും ഓർമ്മ വയ്ക്കേണ്ടതായ സംഗതിയാകുന്നു .സ്വഭവനത്തിലുള്ളവരുടെ നടപടി നല്ലതായാലും ചീത്തയായാലും കട്ടി ആയതിനെ പിന്തുടരുകയും അതിൻപ്രകാരം നടപ്പാൻ താല്പര്യപ്പെടുകയും ചെയ്യുന്നതിനാൽ ഒരുവൻെറ സ്വഭാവം നല്ലതോ ചീത്തയോ

ആക്കിത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/8&oldid=151617" എന്ന താളിൽനിന്ന് ശേഖരിച്ചത്