താൾ:Gadyavali 1918.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-൭൦-

ന്നും പോകുന്നതു‌വരെ വേറെ ആരും അവിടെ നിന്ന് അയാ
ളെ അട്ടിക്കളഞ്ഞില്ലെന്നു വന്നേക്കാം അയാളിലും ബലവാ
നായ മറ്റൊരാൾ ഒരുസമയം അയാളെ സ്ഥാനഭൃഷ്ടനാക്കി
എന്ന് വന്നേക്കാം.“കയ്യൂക്കുള്ളവൻ കാര്യക്കാരൻ"എന്നുത
ന്നെയായിരുന്നു അക്കാലത്തെ മര്യാദ.ഈ നിലയിൽ ആ
രെങ്കിലും ഭൂസ്വത്തുണ്ടെന്നുവിചാരിപ്പാൻ പാടുണ്ടോ?ഇല്ല.
മനുഷ്യവർഗ്ഗം ആദ്യം ഇങ്ങിനെ ഇരുന്നതിനാൽ നിന്നു
ക്രമേണ പരിഷകാരത്തെ പ്രാപിച്ചുവന്നു.മേൽവിവരിച്ചവരി
ൽ നിന്ന് അല്പം ഭേദപ്പെട്ടവരും പരിഷ്കാരം കുറച്ചൊന്ന് ല
ഭിച്ചവരും ആയ രണ്ടാമത്തെ തരക്കാരുടെ സമ്പ്രദായം ഇനി
പ്പറയാം.ഇവർ ഓരോരോ സംഘക്കാരായിച്ചേർന്നു പശു ആ
ടു മതലായ ഇണക്കു മൃഗങ്ങളെ ശേകരിച്ച് ഓരോ ദിക്കിൽ
താമസിച്ചും സഞ്ചരിച്ചും വന്നവരായിരുന്നു.
ഓരോരോസംഘത്തിൽ വളരെ ആളുകൾ ഉണ്ടായിരുന്നു,
എങ്കിലും അവരെല്ലാം ഒരാളുടെ പുത്രപൌത്രസൌദര്യന്മാരാ
ണെന്നാണ് വിചാരിച്ചിരുന്നത്.വാസ്തവം ഏതുവിധമായി
രുന്നാലും അവരുടെ വിചാരം അങ്ങിനെയായിരുന്നു.ഭൂമിയിൽ
സ്ഥലം അധികരിച്ചും ആളുകൾ കുറഞ്ഞുംആയിരുന്നതിനാ
ൽ പടുമുളയായി ഉണ്ടാകുന്ന കായ്കനികൾ തന്നെ അന്നെത്തെ
കാലത്തെ ആളുകൾക്ക് ഭക്ഷണത്തിന് ധാരാണമായിരുന്ന
തുകൊണ്ട് വേറെ വിധംഉണ്ടാക്കേണ്ടുന്ന അദ്ധ്വാനം അവർ
ചെയ്തിരുന്നില്ല.
ആപ്രവൃതിഷീലമുണ്ടായിരുന്നുവോ എന്നുതന്നെ വളരെ

സംശയമാണ്.ഒരാൾ തനിച്ചുനടക്കുന്നതിനേക്കാൾ യാ തൊരു പീനൽകോഡും ഇല്ലാത്ത അന്നെത്തെ കാലത്തു കൂട്ടംകൂ ട്ടമായി നടക്കുകതന്നെ എന്ന എന്നു വിചാരിച്ചായി രിക്കണം ഇവർ കൂട്ടംകൂട്ടമായി സഞ്ചരിച്ചുവന്നിരുന്നത് എ ന്നാണ് ഊഹിക്കേണ്ടത്.

ഒരു ട്രിക്കിൽതന്നെ വളരെക്കാലം താമസിക്കുന്നതായാൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/74&oldid=159966" എന്ന താളിൽനിന്ന് ശേഖരിച്ചത്