Jump to content

താൾ:Gadyavali 1918.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-൬൯-

ക്കാവൊന്നാണന്നോ ആർക്കും വിചാരിച്ചുകൂടാ.യോഗ്യന്മാരാ യ പലരും ഇപ്പോഴും ഇതിൽ പരിശ്രമി‌ച്ചു പുതിയതായ പ ല സംഗതികളും കണ്ടുപിടിക്കന്നുണ്ട്.അവയെ എല്ലാം വി സ്താരമായി എഴുതുവാൻ ഇപ്പോൾ കഴിയത്തതിനാലും,ഇ പ്പോൾ വിവരിപ്പാൻ പോകുന്ന സംഗതികൾ അവയിൽ മു ഖ്യമായിട്ടുള്ളവയാകയാലും,കുറച്ചുകാലങ്ങൾക്കിപ്പുറമായി മലയാളത്തിൽ ഉണ്ടായ പല തർക്കങ്ങളും തീർച്ചെപ്പെടുത്തുവാൻ ഇതിന്റെ അറിവ് മുഖ്യാവശ്യമായിട്ടുള്ളതാണെന്ന് എനിക്ക് തോന്നുകയാലും,ചുരുക്കമായ ഒരു വിവരണമെങ്കിലും ഇതി നെ പറ്റി ചെയ്യേണ്ടതാണെന്നാണ് ഞാൻ വിചാരിക്കിന്നത്. ണനുഷ്യരുടെ ആദ്യകാലത്തിൽ അവർ ശുദ്ധമെ മൃഗപ്രാ യന്മാരായി ഗുഹകളിലും മറ്റും താമസിച്ച് കണ്ണിൽ കാണു ന്ന ജന്തുക്കളെകൊന്നോ,കായ്കനികൾ ശേകരിച്ചൊ,ഭക്ഷ ണംകഴിച്ചുവന്നിരന്നു എന്നും,അന്നു അവർക്കു മരംകൊണ്ടും കല്ലുകൊണ്ടും ഉണ്ടാക്കാൻ കഴിയുന്നതായ ആയുധങ്ങൾ അ ല്ലാതെ വേറെയാതൊന്നും ഉണ്ടായിരുന്നില്ലന്നും,ഓരോരു ത്തർ അവനവന്റെ എടം മാത്രം നോക്കിനടന്നിരുന്നു എ ന്നും മറ്റും ആണ്,ഈ വിഷയങ്ങളിൽ പരിശ്രമിച്ച യൂറോ പ്പിലെ ആധുനിക പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത്.ഗു ഹകളിലും മറ്റും ചില സ്ഥലങ്ങളിലും മനു‌ഷിയരുടെ എല്ലുകളും അവർ ഉപയോഗിച്ചുവന്നിരുന്നവയായ എത്രയോ അപരി ഷ് ക്രതങ്ങളായ ആയുധങ്ങളും സാമാനങ്ങളും ഒന്നിച്ചുകിട ക്കുന്നത് ഇപ്പോഴും പലദിക്കുലും കാണാവുന്നതാണ്.ഇവയി ൽ നിന്നും വേറെ രേഖകളിൽ നിന്നും വിശേഷിച്ച് ഇപ്പോഴും ഏതാതൃശ്യമായ സ്വഭാവത്തോടുകൂടിയ മനുഷ്യരെ ഭൂമിയുടെ ചിലഭാഗങ്ങളിൽ കാണ്മാനിള്ളതിൽ നിന്നുമാണ് ഇവർ ഇങ്ങനെ തീർച്ചപ്പെടുത്തിയിരിക്കുന്നത്.ഈനിലയിൽ ഈകൂ ട്ടർ ഭൂമിയുടെ ഏതെങ്കിലും ഒരു ഭാഗം തങ്ങളുടെ സ്വന്തമാക്കി വിചാരിച്ചു വത്തിരുന്നുവോ എന്നു സംശയമാണ്.ഇവരിൽ

ഒരാൾ വല്ലദിക്കിലും ചെന്നിരുന്നാൽ അയാൾ അവിടെനി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/73&oldid=159965" എന്ന താളിൽനിന്ന് ശേഖരിച്ചത്