Jump to content

താൾ:Gadyavali 1918.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

"ക​ളിയിൽ പ്രാണരക്ഷയ്ക്കുും ഗോബ്രാഹ്മ​ണഹിതത്തിനും വേളിക്കും വൃത്തിരക്ഷയ്ക്കും പൊളിനിന്ദിതമല്ലെടൊ " എന്നു പറ‍ഞ്ഞിട്ടുണ്ട് . ഇത് ​​എല്ലാവരും അനുസരിക്കത്തക്കതായ ഒരു പ്രമാണമാണെന്നുള്ള വിശ്വാസം നടപ്പായാൽ നാടു മുഴുവൻ കീഴ്മേൽ മറിയുവാൻ വേറെ ഒന്നും വേണമെന്നു തോന്നുന്നില്ല . ഏതു കാര്യത്തിനുവേണ്ടി പൊളിപറഞ്ഞാലും ഈ ശ്ലോകത്തിൽ പറഞ്ഞ സംഗതികളിൽ ഉൾപ്പെടുത്താം. അപ്പോൾ അസത്യവാദം ഒരു സംഗതിയിലും നിന്ദിതമല്ലെന്ന് വന്നു കൂടുന്നതാണ് .ഇംഗ്ലീഷുകാർ മുതലായ വെള്ളക്കാർ നമ്മളേക്കാൾ വളരെ സത്യസന്ധൻമാരാണെന്ന് ​​എല്ലാവർക്കും അറിവുള്ള ഒരു സംഗതിയാണല്ലൊ . ഈ വക ചില പ്രണമാണങ്ങളാകുന്നു നമ്മുടെ ഇടയിലെ ഈ ശോചനീയാവസ്ഥയുടെ പ്രധാന കാരണം .

           അതുകൊണ്ട് അസത്യവാദം നാമാവശേഷമായി ഭവിക്കുകയും,  സത്യവാദം നാട്ടിലെല്ലാം പ്രബലമായ് വരികയും ചെയ്യത്തക്കവിധത്തിൽ എല്ലാവരും തങ്ങളുടെ കുട്ടികളെ ബാല്യം മുതല്ക്കുതന്നെ അഭ്യസിപ്പിച്ച് വളർത്തേണ്ടതാകുന്നു .              "       "ബാലനായിമരുവുന്നകാലമെ ചേലെഴുന്നവഴിയേനടത്തുകിൽ                                               കാലഗേഹഗതിയോളമായവൻ     കാലുതെറ്റിയടിയൊന്നുവച്ചിടാ "
                ൨.    സുശീലം

മനുഷ്യർക്ക് വിദ്യയും ബുദ്ധിയും അത്യാവശ്യമായിട്ടുള്ളതാകുന്നു .ഈ ഗുണങ്ങളോടുകൂടിയവർ ഓരോ അവസരങ്ങളിൽ നടത്തുന്ന മഹത്തായ കാര്യങ്ങളെക്കുറിച്ച് ജനങ്ങൾ സാധാരണയായി ആശ്ചര്യപ്പെടുന്നുണ്ട് .എന്നാൽ ഇതുകളെക്കാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/7&oldid=151227" എന്ന താളിൽനിന്ന് ശേഖരിച്ചത്