താൾ:Gadyavali 1918.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-൬൪-

ചെയ്യുന്നത് രാജ്യഭരണത്തിന്റെ പ്രധാനോദ്ദേശമായ ഭൂരി
പക്ഷഭൂരിസുഖത്തിന് തീരെ വിരോധമായിട്ടുള്ളതാണെല്ലോ.
പ്രജപരിപാലനത്തിന് ഓരോ രാജ്യങ്ങളിലും ഓരോ കാ
ലങ്ങളിലായിട്ട് എന്തെല്ലാം ഏർപ്പാടുകൾ ചെയ്തിട്ടുണ്ടെന്നും,
ആ ഏർപ്പാടുകളിൽ എന്തെല്ലാം ന്യൂനതകൽ ഉണ്ടെന്നും മറ്റും
പരിശോധിക്കന്നതിൽ ഭൂരിപക്ഷഭൂരിസുഖത്തെയാണ് അടി
സ്ഥാനമായ പ്രമാണമായി സ്വീകരിക്കേണ്ടത്.അതിനെ സാ
ധിപ്പിക്കുന്നതിന് മതിയാകാത്ത ഏർപ്പാടുകൾ സന്തോഷങ്ങ
ളെന്നും സാധിക്കുന്നവ പ്രശസ്തങ്ങളെന്നുമാണ് ഞങ്ങളുടെ
അഭിപ്രായം.
൧൪. ഇംഗ്ലീഷുഗവർമ്മേണ്ട്.
ഈ ലോകത്തിലുള്ള വേറെ ഓരോ രാജാക്കന്മാരുടെ മാ
തിരി നമ്മുടെ ചക്രവർത്തിക്ക് രാജാഭരണ വിഷയത്തിൽ പൂർണ
സ്വാതന്ത്രം ഉണ്ടെന്ന് പറഞ്ഞുകൂടാ.ശത്രു രാജാക്കന്മാരോട്
യുദ്ധത്തിനു പോകാനും അവരുമായി സമാധാനം ചെയ്പാനും
തനിക്കു യുക്തമെന്നു തോന്നുന്ന ഭാഗം കുറ്റക്കാർക്ക മാപ്പ് കൊടു
പ്പാനും മറ്റുമുള്ള അധികാരം മാത്രമെ അദ്ദഹത്തിനുള്ളു.എ
ന്നാൽ യദ്ധത്തിനോ ന്യായമായ വേറെ വല്ല ആവശ്യത്തി
നോ അധികമായപണം വേണമെങ്കിൽ പാർലീയമേന്റ്
സഭക്കാരോട് ചോദിക്കണം.സൂക്ഷമത്തിൽ ഈ സഭക്കാരുടെ
സഹായം കൂടാതെ ഇംഗ്ലണ്ടിലെ രാജാവിന് യാതൊന്നും പ്ര
വൃത്തിച്ചു കൂടുന്നതല്ല.പാർലീയമേന്റ് എന്ന പ്രസിദ്ധമായ
ഈ മഹാജനസഭ രണ്ടുഭാഗമായിട്ടാണ്.പ്രഭുസമുദായം എ
ന്നു പറഞ്ഞുവരുന്നതായ ഒന്നാമത്തെ ഭാഗത്തിലെ സമാജി
കന്മാർ സാദാരണയായി വലിയ പ്രഭുക്കന്മാരം സ്ഥാനീകന്മാ
രുമായിരിക്കും.രണ്ടാമത്തെ ഭാഗമാകുന്ന "സമാന്യജനസമാ











ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/68&oldid=159960" എന്ന താളിൽനിന്ന് ശേഖരിച്ചത്