താൾ:Gadyavali 1918.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-൬൩-

അയാൾക്ക് അഞ്ചുറുപ്പിക പിഴയുമാണ് നിയമപ്രകാരമുള്ള
ശിക്ഷയെങ്കിൽ ആ നിയമം ഭൂരിപക്ഷബൂരിസുഖത്തിനെ ഉണ്ടാക്കു
ന്നതിനുപകരം കുറച്ചു ജനങ്ങൾക്ക് സുഖത്തേയും അധി
കംപേർക്ക അല്പസുഖത്തേയുമാണ് ഉണ്ടാക്കുന്നത്.അതുപോ
ലെതന്നെ നിയമപ്രകാരം രണ്ടുപേർക്കും ശക്ഷയൊന്നുതന്നെ
യായിരിക്കെ ആ നിയമം നടത്തുന്നതിൽ ഒരു വകക്കാരുടെ
നേരെ കാഠിന്യവും മറ്റവരുടെ നേരെ ആർദ്രതയും എല്ലായ്പോ
ഴും ഒരുപോലെ കാണിക്കുന്നതായാലും അനുഭവം മേല്പറഞ്ഞ
തുതന്നെ.ഒന്നു നിയമത്തിന്റേയും മറ്റേതു ന്യായാധിപന്റേ
യും ദോഷമാണ്.എന്നാൽ രണ്ടും രാജ്യ ഭരണത്തന്റെ ദോ
ഷംതന്നെ.മേലിൽ രാജ്യഭരണരീതികളെക്കുറിച്ചുണ്ടാവാൻ
പോകുന്ന ചില വ്യവഹാരങ്ങളുടെ ആവശ്യത്തിനായി ഈ
സംഗതി വായനക്കാർ പ്രത്യേകം ഓർമവെക്കേണ്ടതാകുന്നു.
രാജ്യഭരണ സമ്പ്രദായം ഭൂരിപക്ഷഭൂരിസുഖത്തെ ഉണ്ടാക്കു
ന്നതിന് തക്കവിധത്തിലായിരിക്കേണമെങ്കിൽ രാജാവ് എ
ല്ലാവരുടെ നേരയും ഒരുപോലെ ആചരിക്കുകതന്നെയാണ്
പ്രധാനമായി വേണ്ടത്.ഒരു ജാതിക്കു കരം കൂടാതെ ഭൂമി
യെ അനുഭവിപ്പാൻ കൊടുക്കുകയും,മറ്റുള്ളവരുടെ പക്കൽ
നിന്ന് ആവശ്യമുള്ളടത്തോളം ധനം പിഴിഞ്ഞെടുക്കുകയും,
ഒരു ജാതിക്കാരെ ദുർഭിക്ഷസുഭിഷ ചിന്തകൂടാതെ പോറ്റുക
യും മറ്റു ജാതിക്കാർ ദരിദ്രന്മാരോ രോഗികളോ
മറ്റൊ ആയാലും ദയാർഹന്മാരല്ലെന്ന് വിചാരിക്കുകയും മ
റ്റു ചെയ്യുന്നതും അല്പം പക്ഷ്ക്കാരുടെ ഭുരിസുഖത്തെമാത്രം
ഉദ്ദേശിക്കുന്നുള്ളു.രാജ്യഭരണത്തിനുള്ള ഏർപ്പാടുകൾ ഗുണത്തി
നാകട്ടെ ദോഷത്തിനാകട്ടെ ന്ഷ്പക്ഷിപാതമായി എല്ലാവരേ
യും ഒരുപോലെ സംബന്ധിക്കുന്നതായിരിണം.രാജ്യഭരണ
മെന്നത് എത്രതന്നെ നന്നായാലും മനുഷ്യകൽപിതമായ ഒരു
ഏർപ്പാടാകകൊണ്ട് ആശേഷ,ന്യൂനതയില്ലാതെ വരുവാൻ
അസാദ്ധ്യമായിരിക്കെ ഏകപക്ഷീയമായ ഏർപ്പാടുകൽ മൂല
മായി നിവാര്യങ്ങളായ ദോശങ്ങളെ അറിഞ്ഞുകൊണ്ടുതന്നെ











ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/67&oldid=159959" എന്ന താളിൽനിന്ന് ശേഖരിച്ചത്