താൾ:Gadyavali 1918.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൨

യി വരുന്നതിനു പുയ‌റമെ ആ ജ്ഞാനം സമ്പാദിപ്പാനുള്ള ആ
ഗ്രഹവും ശ്രമവും കൂടി അതുപോലെ തന്നെ ഉണ്ടാവാൻ ഇടയു
ണ്ട്.ബുദ്ധിയും വിദ്യയുമുള്ളവരിൽ മിക്കവരം രാജ്യകാര്യങ്ങ
ളിൽ നിപുണന്മാരായി വരാവുലന്നതാണെങ്കിലും രാജ്യാധി
കാരം നടത്തുന്നവരുടെ ഇടയിൽ വളർന്നുവന്നിട്ടുള്ളവർക്ക് അ
തിനുള്ള സാമർത്ഥവും സൗകര്യവും വേറെതന്നെയാണ്.ബു
ദ്ധിയും വിദ്യയുമുള്ളവരിൽ ചിലർ രാജ്യാധികാരം നടത്തുന്ന
തിൽ വളരെ മോശമായും ഈ ഗുണം അല്പം കുറവായിട്ടുള്ളവ
രിൽ ചിലർ വാസനകൊണ്ടും,ശീലംകൊണ്ടും,പരിചയം
കൊണ്ടം ഇതിൽ വളരെ നൈപുണ്യമുണ്ടായിട്ടും നാമെല്ലാവ
രും കണ്ടുവരുന്നുണ്ടെല്ലോ.ഈ അവസ്ഥ ജനസമുദായ രാജ്യ
ഭാരത്തോട് ഉപമിക്കുമ്പോൾ പ്രഭസമുദായ രാജ്യഭരണത്തി
ന്റെ പ്രധാന ഗുണങ്ങളിലും ദോശങ്ങളിലും ഒന്നാകുന്നു. അ
ധികാരം പാരമ്പര്യാവകാശമാകുമ്പോൾ ഭോഷന്മാർ അധി
കാരികളായി വന്നേക്കാം.അതുപോലെ തന്നെ അധികാരി
കൾക്ക് അവരുടെ തൊഴിലിന് പ്രത്യേക നൈപുണ്യം ഉണ്ടാ
കുവാനും ഇടയുണ്ട്.
ഈ സമ്പ്രദായത്തിലുള്ള രാജ്യഭരണത്തിനു പ്രധാനമായി
രണ്ടുദോഷങ്ങളുണ്ട്.ഒന്ന് മനുഷ്യരുടെ സ്വാർത്ഥപരതകൊ
ണ്ടു അനിയന്ത്രിത രാജ്യഭരണത്തിനുള്ളതുതന്നെയാണ്.പ്ര
ഭുക്കന്മാർ ചെയ്യുന്നെ ഏർപ്പാടുകളെല്ലാം ആ വർഗ്ഗത്തിന്റെ ന
ന്മയെ ഉദ്ധേശിച്ചിരിക്കുന്നതാണ്.നിർദ്ധനന്മാരും മറ്റു സാ
ധുക്കളും നിരാശന്മാരായിത്തീരുകയും,ധനവാന്മാരായ അ
ധികാരികൾ അവരെഉപദ്രവിക്കുന്നതിനെ കുറിച്ച് ചോദ്യ
മില്ലാതെ വരികയും ചെയ്യാവുന്നതാണ്.നിയണങ്ങൾ മിക്ക
തും തന്നെ ഈയവസ്ഥയ്ക്കു അനുകൂലമായിവന്നേക്കാം എന്നുള്ള
തിനു പുറമെ അധികാരികൾ നിയമവിരോമായില പ്രവർത്തി
ക്കുന്നതിനെകുറിച്ചു അവരുടെ കൂട്ടുകാർ അത്ര കലശൽ കൂട്ടുന്ന
തല്ലോ.ഈയവസ്ഥ സ്വാഭാവികമായിട്ടുള്ളതും ഇതിനു നമ്മു
ടെ ചില പുരാതനനിയമങ്ങൾ ദൃഷ്ടാന്തങ്ങളുമാണ്. പണ്ടു വി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/62&oldid=159954" എന്ന താളിൽനിന്ന് ശേഖരിച്ചത്