ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
- ൬൧-
- ഒന്നാമതായി പറവാനുള്ളത് പ്രഭുസമുദായ രാജ്യഭാരമാകു
- ന്നു.ഇത് കാലംകൊണ്ടം,ധനംകൊണ്ടം വലിപ്പമുള്ള ഏതാ
- നും ചില പ്രഭുക്കന്മാർ തന്നെ യോഗം കൂടിയതാ,അവരുടെ
- അഭിപ്രയത്തോടുകൂടി രാജാവുതന്നെയാ രാജ്യാധികാരങ്ങ
- ൾ നടത്തുന്ന സമ്പ്രദായമാണ്.ഈ രീതിയിലുള്ള രാജ്യഭര
- ണം ഇപ്പോഴെങ്ങും നടപ്പില്ലെങ്കിലും ഒരു കാലത്ത് യൂറോപ്പി
- ൽ പല രാജ്യങ്ങളിലും നടന്നുവന്നിരുന്നു.ഇത് ഒരുമാതിരി
- ക്രമത്തോടുകൂടി നടന്നുവരുന്നകാലത്തോളം പ്രജകൾക്ക് അനിയ
- ന്ത്രിത രാജ്യഭരണത്തേക്കാളധികം ക്ഷമകരമായിരിക്കുമെ
- ന്ന് നിർവ്വിവാദമാണ്.ഒരുവന്റെ സ്വച്ഛപോലെ കാര്യങ്ങ
- ൾ നടത്താൻ പാടില്ലെന്ന് വരുമ്പോൾതന്നെ രാജ്യകാര്യ
- ങ്ങളിൽ സിദ്ധാന്തവും പ്രജകൾക്ക് ഉപദ്രവവും കുറവായി വ
- രുന്നതാണ്.എന്നുതന്നെയല്ല വലിയകാര്യങ്ങൾ ഒരുവൻ
- തന്നെ ആലോചിച്ചുചെയ്യുന്നതിനേക്കാൾ പലർ കൂടി ആ
- ലോചിച്ചുചെയ്യുന്നതിൽ നിർദോശത അധികമുണ്ടാകാനാ
- ണ് സംഗതി.ദുർബുദ്ധികളും,സ്വാർത്ഥപരന്മാരും ഇവരുടെ
- ഇടയിലും ധാരാളമുണ്ടാകാം.അങ്കിലും പത്തുനൂറാളുകൾ
- കൂടുമ്പോൾ അതിൽ ചില ഗുണവാന്മാർ ഉണ്ടാകാതിരിക്ക
- തന്നെയല്ല ദുഷ്ടന്മാർക്ക് അവരുടെ ദുർബുദ്ധിയെ പ്രക
- ടിപ്പിക്കുന്നതിനു കുറെ ജാള്യം കൂടിയുണ്ടാകാൻ സംഗതിയുള്ള
- താണല്ലോ,
- ഈ സമ്പ്രദായത്തിലുള്ള രാജ്യാധികാരം പാരമ്പര്യവഴി
- ക്ക് സിദ്ധിക്കുന്നതാണ്.രാജ്യഭരണത്തിനു പ്രാപ്തിയുള്ള പ
- ത്തോ നൂറോ ആളുകളെ തിരിഞ്ഞെടുക്കുകയെല്ല ചെയ്യുന്നത്.
- ഈ അധികാരം പത്തോ നൂറോ കുടുമ്പങ്ങൾക്കുള്ളതാണ്.
- ഇങ്ങനെയാകുമ്പോൾ ചിലപ്പോൾ ചില മഹാഭോഷന്മാർക്കു
- കൂടി അവകാശം സിദ്ധിപ്പിക്കാൻ വഴിയുണ്ടെങ്കിലും ഇതിനു ഒരു
- ഗുണംകൂടിയുണ്ട്.രാജ്യാധികാരം നടത്തുന്നത് വംശപാര
- മ്പര്യമാകുമ്പോൾ ആ കുടുമ്പങ്ങളിൽ ഉള്ളവർക്ക് ചെറുപ്പകാലം
- മുതൽക്കുതന്നെ അതിനു വേണ്ട ജ്ഞാനം തന്നത്താൻ ഉണ്ടാ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.