താൾ:Gadyavali 1918.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
---൨---

റ്റേത് കാര്യത്തേയുമാണ് ആശ്രയിക്കുന്നത്. (ഒരുവൻ ഒരു കാര്യത്തിന്റെ സത്യസ്ഥിതി അറിഞ്ഞ് അതിനെ പ്രസ്താവിക്കുമ്പോൾ അവൻ പറയുന്നത് പരമാർത്ഥമാണ്.) (കാര്യത്തിന്റെ സൂക്ഷ്മസ്ഥിതി അറിയാതെ താൻ ഗ്രഹിച്ചതു നേരെന്നു വിശ്വസിച്ചു പറയുമ്പോൾ അവൻ പറയുന്നത് യഥാർത്ഥമാണ്.) എന്നാൽ എല്ലാവരും കാര്യത്തിന്റെ സൂക്ഷ്മസ്ഥിതി അറിയുന്നതിന് ഇസാഹിക്കുകയും, അറിഞ്ഞതുപോലെ പറകയും ഒരുപോലെ ചെയ്യേണ്ടതാകുന്നു. ഒരർത്ഥം സത്യവും മറ്റേത് അസത്യവുമായ ദ്വയാർത്ഥവാക്യങ്ങളെ ചിലർ പ്രയോഗിക്കയും, തങ്ങൾ ചെയ്തത് വളരെ മിടുക്കായി എന്ന് വിചാരിക്കയും ചെയ്യുന്നുണ്ട്. എന്നാൽ അതിന്റെ ഉദ്ദേശം വഞ്ചനയാകകൊണ്ട് അതിനെ അസത്യവാദത്തിന്റെ കൂട്ടത്തിലാണ് ഗണിക്കേണ്ടത്. രണ്ടു മുറിയുള്ള പത്തായത്തിൽ ഒരുവൻ നെല്ലിട്ടു സൂക്ഷിക്കുമ്പോൾ മറ്റൊരുവൻ അതിൽ ഒരു നെല്ലിന്റെ മുറിയിട്ട് "ഇരുമുറി പത്തായത്തിൽ ഒരു മുറി നെല്ല് എന്റേതാണെന്ന് വാദിക്കുന്നത് അസത്യവാദമെന്നല്ലാതെ വിചാരിപ്പാൻ പാടുണ്ടോ? സത്യമായ അർത്ഥമാണ് താൻ വിചാരിച്ചതെന്ന് അവൻ പറയുന്നതായാലും അവന്റെ ഉദ്ദേശം ശ്രോതാവ് അസത്യാർത്ഥത്തെ ഗ്രഹിക്കണമെന്നാകകൊണ്ട് അവനെ തീരെ അസത്യവാനെന്നുതന്നെ പറയണം. നേരംപോക്കിനും ചമൽക്കാരത്തിനും വേണ്ടി ദ്വയാർത്ഥം പ്രയോഗിക്കുന്നതിൽ തെറ്റില്ല. ഉദ്ദേശം വഞ്ചനയാകുമ്പോഴാണ് അതു കുററകരമായിത്തീരുന്നത്"

എതുസംഗതിയിലെങ്കിലും അസത്യം പറയുന്നതു സാധുവാകുമോ എന്ന വാദത്തിൽ കുറെ അഭിപ്രായമുള്ളതായി കാണുന്നുണ്ട്. ഒരു സംഗതിയിലും തന്റെ ജീവനെ രക്ഷി ക്കുന്നതിനുപോലും അത് ശരിയല്ലെന്നാകുന്നു ചിലരുടെ അഭിപ്രായം. ഹരിശ്ചന്ദ്രൻ, ധർമ്മപുത്രൻ, മുതലായവരുടെ കഥകൊണ്ടും, മറ്റും പല സംഗതികളെക്കൊണ്ടും നോക്കുമ്പോൾ മരം അഭിപ്രായം ഹിന്തുക്കളുടെ ഇടയിലും ഉണ്ടെന്നുതന്നെയാണ് വിചാരിക്കേണ്ടത്. എന്നാൽ മഹാഭാരതത്തിൽ-










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/6&oldid=153269" എന്ന താളിൽനിന്ന് ശേഖരിച്ചത്