താൾ:Gadyavali 1918.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

--- ൪൯ ---

ജ്യഭരണോദ്ദേശമെന്ന് പറയുന്നത് തൃപ്തികരമല്ല. അസാദ്ധ്യമെന്തെന്ന് വഴിയേപറയാം.

വെള്ളക്കാരുടെ ഇടയിൽ സാധാരണയായി പറഞ്ഞവരുന്നത് രാജ്യഭരണംസത്വത്തേയും രക്ഷിപ്പാനാണെന്നാകുന്നു. ഇതിന്റെ താല്പര്യം മനുഷ്യർ അന്യോന്യം ദേഹപീഡചെയ്യാതെയും മുതൽ അപഹരിക്കാതേയും രാജാവ് നോക്കണമെന്നാകുന്നു. മേല്പറഞ്ഞന്യൂനത ഈ മതത്തിനുമുണ്ട്. സമ്പത്തേയും സത്വത്തേയും രക്ഷിക്കുന്നതുകൊണ്ടുതന്നെ വേറെ ഒരു സാദ്ധ്യമുണ്ട്. അതുകൊണ്ട് ആ സാദ്ധ്യത്തെയാണ് രാജ്യഭരണത്തിന്റെ ഉദ്ദേശമെന്നുപറയേണ്ടത്.

ഇനിയൊരു മതമുള്ളത് രാജ്യഭരണം ഭൂരിപക്ഷം ജനങ്ങളുടെ ഭൂമി സുഖാതിനാണെന്നാകുന്നു. ദുഷ്ടശിക്ഷണവും ശിഷ്ടപരിപാലനവും സത്വസ്വത്വരക്ഷണവും സൂക്ഷ്മത്തിൽ ഭൂരിപക്ഷഭൂരിസുഖത്തിനാണ്. രാജാവ് ശിഷ്ടന്മാരെ രക്ഷിക്കുകയും ദുഷ്ടന്മാരെ ശിക്ഷിക്കുകയും ചെയ്യുന്നതും, മനുഷ്യർ അന്യോന്യം ദേഹപീഡ ചെയ്യാതേയം, മുതൽ അപഹരിക്കാതെയുംനോക്കുന്നതും ജനങ്ങൾ സുഖമായിരിക്കണമെന്നതിനല്ലാതെ മറ്റൊരുകാര്യത്തിനാണെന്ന് പറവാൻ പാടില്ല. അതുകൊണ്ട് ദൂരിപക്ഷഭൂരിസുഖം മറ്റ് ഉദ്ദേശങ്ങളെക്കാൾ അധികം മൂലത്തോട് അടുത്താണെന്നുസാധിക്കുന്നു.

ഇതിനേക്കാൾ അടുത്തതായി വേറെ വല്ല ഉദ്ദേശവുമുണ്ടാ? എന്തിനാണ് ഭൂരിപക്ഷം ജനങ്ങൾക്കു ഭൂരിസുഖമുണ്ടാകുന്നത് എന്നു ചോദിപ്പാൻ അവകാശമുണ്ടെന്ന് തോന്നുന്നില്ലാ. മനുഷ്യരുടെ സകല പ്രവൃത്തികളും സുഖപ്രാപ്തിക്കൊ ദുഃഖനിവൃത്തിക്കൊ വേണ്ടിയാണ് ചെയ്യപ്പെടുന്നത്. ഈ രണ്ടിലൊരുദ്ദേശത്തോടുകൂടിയല്ലാതെ യാതൊരു പ്രവൃത്തിയുമില്ല. താല്ക്കാലിക സുഖമനുഭവിച്ച് പിന്നീട് ദുഃഖത്തിൽ അകപ്പെടുന്നതും ഉത്തരകാലസുഖത്തിനുവേണ്ടി താല്ക്കാലികദുഃഖമനുഭവിക്കുന്നതും അസാധാരണയല്ലാ. ഈ പ്രവൃത്തികളിൽ ബുദ്ധിക്കുറവുകൊണ്ട് മനുഷ്യൻ പല തെറ്റുകളും വരികയും വിചാരി












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/53&oldid=153290" എന്ന താളിൽനിന്ന് ശേഖരിച്ചത്