Jump to content

താൾ:Gadyavali 1918.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

--- ൪൮ ---

ഈശ്വരനോ മനുഷ്യനോ രാജ്യഭരണം എന്നൊരേർപ്പാട് ചെയ്തിരിക്കുന്നത് എന്ന ചോദ്യത്തിന്റെ യഥാർത്ഥമായ ഉത്തരമാകുന്നു രാജ്യഭരണത്തിന്റെ യഥാർത്ഥമായ ഉദ്ദേശം.

ഈ ചോദ്യത്തിന് പലരും പലവിധമായ ഉത്തരം പറഞ്ഞിട്ടുണ്ട്. ചിലർ രാജ്യഭരണം പ്രജാപരിപാലനത്തിനാണെന്നും, മറ്റുച്ചിലർ ദുഷ്ടശിക്ഷശിഷ്ടപരിപാലനത്തിനാണെന്നും, ചിലർ സത്വത്തേയും സ്വത്വത്തേയും രക്ഷിക്കുന്നതിനാണെന്നും മറ്റുചിലർ ഭൂരിപക്ഷം ജനങ്ങളുടെ ഭൂരിസുഖത്തിനാണെന്നും, പിന്നെ ചിലർ പ്രജകളെ ഉല്കർഷീകരിക്കുന്നതിനാണെന്നും മറ്റും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ അഭിപ്രായങ്ങൾ തമ്മിൽ സൂക്ഷമത്തിൽ വ്യത്യാസമൊന്നുമില്ലെന്ന് സാധിക്കാവുന്നതാണെങ്കിലും ഓരോ അഭിപ്രായം ഓരോ വഴിക്ക് പോകുന്നതാകകൊണ്ട് അവയിൽ ഓരോന്നിന്റെ സ്വഭാവത്തെ പ്രത്യേകമായി ആലോചിച്ച നമ്മുടെ വ്യവഹാരത്തിന്റെ അടിസ്ഥാനമായി ഒന്നിനെ സ്വീകരിക്കേണ്ടതാണല്ലോ.

ഇതിൽ പ്രജാപരിപാലനമെന്നും ദുഷ്ടശിക്ഷണ ശിഷ്ടപരിപാലനമെന്നും പായുന്നത് ഒന്നുതന്നെയാണ്. നമ്മുടെ ഇടയിൽ രാജ്യഭരണോദ്ദേശമായി പറഞ്ഞുവരുന്നത് ഇതാണ്. എന്നാൽ ഇതിന് വലിയൊരുന്യൂനതയുണ്ട്. ഉദ്ദേശമെന്നത് ശാസ്ത്രാനുരോധമായി വിചാരിക്കുമ്പോൾ മൂലത്തോളം പറ്റുന്നതായിരിക്കണം. ആ കാര്യത്തിന്റെ ഉദ്ദേശം ഇന്നതാണെന്ന് പറയുമ്പോൾ ആ ഉദ്ദേശത്തിന്റെ ഉദ്ദേശം എന്താണെന്നുള്ള ചോദ്യത്തിന് ഇടവരരുത്, വൈദ്യശാസ്ത്രമുണ്ടാക്കിയിരിക്കുന്നത് രോഗികളെ ചികിത്സിക്കുന്നതിനാണെന്നു പറയുന്നത് ശരിയാണെങ്കിലും ശാസ്ത്രാനുരോധമായിട്ടില്ലാ. ചികിത്സിക്കുന്നതുകൊണ്ട് വേറെ ഒരുഫലം സിദ്ധിക്കുന്നതിനാൽ വൈദ്യശാസ്ത്രം രോഗാപശാന്തിക്കും രോഗനിവാരണത്തിനുമാണന്നാകുന്നു പറയേണ്ടത്. ഇതുപോലെയാണ് ദുഷ്ടശിക്ഷണശിഷ്ടപരിപാലനമെന്നു പറയുന്നത്. ഈ പ്രവർത്തിക്കുതന്നെ വേറെ ഒരു സാദ്ധ്യമുണ്ടായിരിക്കുമ്പോൾ അതു തന്നെയാണ് രാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/52&oldid=153289" എന്ന താളിൽനിന്ന് ശേഖരിച്ചത്