താൾ:Gadyavali 1918.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

--- ൪൭ ---

ർപ്പാടുകൾകൊണ്ട് ഇങ്ങനെയുള്ള ഗുണങ്ങൾ ഉണ്ടാകുമെന്നു പറയുന്നത് കേവലം സയുക്തീകമായ വ്യവഹാരം മാത്രമാണെന്ന് ശങ്കിക്കേണ്ടാ. അനുഭവത്തിൽ പല രാജ്യങ്ങളിലും ഈ ഫലങ്ങൾ ഉണ്ടായിക്കാണുന്നു.


൧൨. രാജ്യഭരണം.


രാജ്യഭരണത്തെക്കുറിച്ച് പലസംഗതികളും ആലോചിപ്പാനുണ്ട്. എന്തൊരാവശ്യത്തിനാണ് രാജ്യഭരണം എന്നൊരേർപ്പാട് മനുഷ്യർ നിശ്ചയിച്ചിരിക്കുന്നത്? ആ ഉദ്ദേശത്തെ നിവ്വഹിക്കുന്നതിന് പല രാജ്യങ്ങളും പല കാലങ്ങളിലുമായിട്ട് എന്തെല്ലാം വിധത്തിലുള്ള ഏർപ്പാടുകളാണ് ചെയ്യപ്പെട്ടിട്ടുള്ളത്? ഓരോ ഏർപ്പാട് ആ ഉദ്ദേശത്തെ എത്രത്തോളം നിർവ്വഹിക്കുന്നുണ്ട്? അതിൽ എന്തെല്ലാം ന്യൂനതകളാണുള്ളത്? രാജ്യഭരണത്തിൽ ഏതുവിധത്തിലുള്ള ഏർപ്പാടുകൊണ്ടാണ് ന്യൂനതകൾ കഴിയുന്നിടത്തോളം കുറഞ്ഞു പോകുന്നത്? എന്നും മറ്റുമുള്ള സംഗതികളെയാണ് നമുക്കു പ്രധാനമായി ആലോചിപ്പാനുള്ളത്. ഈ ആലോചനയിൽ ഇംഗ്ലീഷ് പുസ്തകങ്ങളിലും, നമ്മുടെ സ്മൃതിപുരാണാദികളിലും ഈ വിഷയത്തെപ്പറ്റി പറഞ്ഞിരിക്കുന്നതിന്റെ ഗൗരവലാഘവങ്ങളും ഉൾപ്പെടുന്നതാകുന്നു.

എന്തെങ്കിലും ഒരു ക്രിയയുടേയോ ഏർപ്പാടിന്റേയോ സ്വഭാവത്തേയും ഗുണദോഷങ്ങളേയും കുറിച്ച് ആലോചിക്കുന്നതിനു മുമ്പിൽ അതിന്റെ ഉദ്ദേശം എന്താണെന്ന് ആലോചിക്കുന്നത് പ്രത്യേകം ആവശ്യമാണ്. ആ ഉദ്ദേശം എല്ലായ്പ്പോഴും വിശദമായി നമ്മുടെ മനസ്സിലില്ലെങ്കിൽ നാം പറയുന്നത് ചിലപ്പോൾ കുറെ അപ്രസ്തുതമായി വന്നേക്കാം. അതുകൊണ്ട് രാജ്യഭരണത്തിന്റെ ഉദ്ദേശം എന്താണെന്നാകുന്നു നാം ആദ്യമായി ആലോചിപ്പാനുള്ളത്. എന്തൊരാവശ്യത്തിനായിട്ടാണ്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/51&oldid=153286" എന്ന താളിൽനിന്ന് ശേഖരിച്ചത്