താൾ:Gadyavali 1918.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗദ്യാവലി

  1 സത്യം

സത്യമെന്നു പറയുന്നത് ജനസമുദായത്തിന്റെ ക്ഷേമത്തിന് അവശ്യം വേണ്ടതായ ഒരു ഗുണമാകുന്നു. ഒരുവൻ എത്രതന്നെ വിദ്യയും ധനവും മാന്യതയും ഉള്ളവനായിരുന്നാലും സത്യമെന്നെൊരു ഗുണം അവന് ഇല്ലാതിരുന്നാൽ അവനെ ജീവനില്ലാത്ത ശരീരം പോലെ വിചാരിക്കേണ്ടതാകുന്നു. വസ്തുക്കളുണ്ടനേകങ്ങൾ മർത്ത്യൻമാർക്കു സുഖത്തിനായ് സത്യമെന്നൊന്നുപോരാഞ്ഞാൽ മിഥ്യതന്നെയതൊക്കെയും

  ദുഷ്കൃതങ്ങളെ സാധാരണയായി ഓരോമാതിരി സത്യലംഘനങ്ങളായിട്ടാണ് വിചാരിക്കേണ്ടത്. മോഷണം, വ്യഭിചാരം മുതലായ പാതകങ്ങളുടെ ആസ്പദം സൂഷ്മത്തിൽ അസത്യമാകുന്നു. അതുകൊണ്ട് എല്ലാ സൽപ്രവർത്തികളുടേയും ഉൽപ്പത്തിസ്ഥാനം സൂഷ്മത്തിൽ സത്യമാണെന്നാകുന്നു വിചാരിക്കേണ്ടത്. സത്യാന്നാസ്മി പരോധർമ്മഃ എന്നും സത്യേന ലോകംജയന്തി എന്നും മറ്റും വിദ്വജ്ജനങ്ങൾ പറഞ്ഞിരിക്കുന്നതിന്റെ താൽപ്പര്യം ഇതാകുന്നു. ഈശ്വരൻ സത്യസ്വരൂപനാണെന്നാണല്ലൊ എല്ലാ മതങ്ങളും ഘോഷിക്കുന്നത്.അതുകൊണ്ട് ഐഹീകമായും പാരത്രികമായുമുള്ള അഭ്യുദയത്തിന് പ്രത്യേകമായി വേണ്ടത് സത്യമാണെന്ന് തീർച്ചപ്പെടുന്നു. 
  മൃഷാവിദ്യാധരാൽ  ലോകാൻഗവിതെപരമേശ്വരാ എന്നുണ്ടല്ലൊ.

സത്യത്തെ യഥാർത്ഥമെന്നും അയഥാർത്ഥമെന്നും രണ്ടുവിധമായി വിഭാഗിക്കാം. ഒന്ന് വക്താവിന്റ ജ്ഞാനത്തേയും മ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/5&oldid=151311" എന്ന താളിൽനിന്ന് ശേഖരിച്ചത്