താൾ:Gadyavali 1918.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ല്ലാതെയായിത്തീരും.ഇപ്പോൾ ഈ ഉത്സാഹത്തീന് മുഖ്യകാരണമായതു മനു‍ഷ്യർക്കു സഹജമായ സ്വാർത്ഥപരത്വമാണല്ലോ.തനിക്കും തന്റെ ആളുകൾക്കും ഉപജീവനത്തിനുവേണ്ട വഴീയുണ്ടാക്കുന്നതിനും പല യോഗ്യതകളും ഇപ്പോൾ ധനംകൊണ്ടുണ്ടാക്കുന്നതാകയാൽ ആ യോഗ്യതകളെ സമ്പാദിക്കുന്നതിനുമാകുന്നു ജനങ്ങൾ സാധാരണയായി അതിപ്രയത്നം ചെയ്യുന്നത്.എന്നാൽ എങ്ങിനെയായാലും തനിക്കുവേണ്ടത് കിട്ടുമെന്നും വേണ്ടതിലധികം കിട്ടുകില്ലെന്നും വരുമ്പോൾ ആർക്കെങ്കിലും അതിപ്രയത്നം ചെയ്യുന്നതിന് മനസ്സ്വരുന്നതാണോ?തന്റെ പ്രയത്നത്തിന്റെ ഫലം മുഴുവൻ തനിക്കുതന്നെ അനുഭവിക്കാമെന്നിരിക്കുമ്പോൾ ഒരുവൻ പ്രയത്നംചെയ്യുന്നതുപോലെതന്നെ ആ ഫലം എല്ലാവരുംകൂടി അനുഭവിക്കണമെന്ന്വരുമ്പോഴും ചെയ്യുമെന്ന് വിചാരിക്കുന്ന്ത് സ്വഭാവവിരുദ്ധമല്ലേ?രണ്ടാമത് തുമ്പില്ലാതെ ധനവ്യയവുംമറ്റും ചെയ്യുന്നതിന് ഇപ്പോഴുള്ള പ്രതിബന്ധങ്ങളെന്നുമില്ലാതെയാകും. തങ്ങൾക്കും തങ്ങളുടെ സന്താനങ്ങൾക്കും ഒരിക്കലും പട്ടിണിവരരുതെന്നുള്ള വിചാരംകൊണ്ടും മറ്റുമാണ് ഇപ്പോൾ സാധാരണജനങ്ങൾ സമ്പാദിപ്പാൻ ശക്തിയുള്ളകാളങ്ങളിൽ മിതവ്യയികളായും മറ്റും ഇരുന്ാന് മേലിലേക്ക് കരുതിവയ്ക്കുന്നതിനുള്ള ആലോചന അവർക്കുണ്ടാകുന്ന്ത്. എന്നാൽ എങ്ങിനെയായാനും ചിലവിന്ന് മുട്ടുവരില്ലെന്നുവരുമ്പോൾ ഈ വക ദിർഘാലോചനകളുണ്ടാകാൻ സംഗതിയില്ലല്ലോ. ജനങ്ങളെല്ലാവരും അവരവരെപ്പോലെത്തന്നെ മറ്റെല്ലാവരേയും വിചാരിക്കുന്നതായ (എന്നുവച്ചാൽ ഒരിക്കലും വരുമെന്ന് വിചാരിപ്പാൻ പാടില്ലാത്തതായ )കാലത്തിലേ ഇത് സാധ്യമാകുുകയുള്ളൂ. അതുകൊണ്ട് സമുതായസ്വത്വവാദം ഫലിക്കുന്നതായാൽ നാട്ടിലെ ധനം ക്ഷയിക്കുന്നതിന് ഒരു മാർഗ്ഗമാണെന്നു സ്പഷ‍ടമാണല്ലോ.

എങ്കിലും എല്ലാരാജ്യങ്ങളിലും അതിധനികത്വത്തേയും അതിനിർദ്ധനത്വത്തേയും അടുത്തടുത്തു കാണുമ്പോൾ സമജീവി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/33&oldid=150900" എന്ന താളിൽനിന്ന് ശേഖരിച്ചത്