താൾ:Gadyavali 1918.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

---൧൧---

വളരെക്കാലം ശ്രദ്ധയോടുകൂടി ആലോചിച്ചപ്പോൾ ഒരുദിവസം അവന്ന് ഒരു ഉപായം തോന്നി. മേല്പറഞ്ഞ അടപ്പിൽ നിന്ന് യന്ത്രത്തിന്റെ മറെറാരു ഭാഗത്തേക്ക് ഒരു ചരടു കെട്ടിയാൽ ആ അടപ്പുതന്നെ അടയ്ക്കുകയും താഴുകയും ചെയ്യുമെന്നുകണ്ട് അവൻ അപ്രകാരം ചെയ്തു. അതിൽപിന്നെ ഈ വേലയ്ക്കുള്ള ചിലവുകൂടാതെ കഴിഞ്ഞു. ഒരു പണിയിൽ തന്നെ ആജീവനാന്തം മനസ്സുവയ്ക്കുമ്പോൾ അത് സുകരമാക്കുന്നതിന്നുള്ള ഉപായം ചിലർക്കു തോന്നുന്നതിനെക്കുറിച്ച് അതു അത്ഭുതപ്പെടുവാനില്ലല്ലൊ.

ഗദ്യമാലികം
ഒന്നാംഭാഗം
൪. ധനം


ഒരുവൻ വലിയ ധനികനാണെന്നും മറ്റൊരുവൻ വളരെ ദ്രവ്യം സമ്പാദിച്ചു എന്നും മറ്റും പറയുമ്പോൾ അതിന്റെ അർത്ഥം സാധാരണയായി എല്ലാപേർക്കും മനസ്സിലാവാറുണ്ട്. എന്നാൽ ധനം എന്നുവച്ചാൽ സൂക്ഷ്മത്തിൽ എന്താണെന്ന് ആലോചിച്ചിട്ടുള്ളവർ നമ്മുടെ കൂട്ടത്തിൽ വളരെ ഉണ്ടോയെന്ന് സംശയമാണ്. എങ്കിലും അത് ആലോചിച്ചറിയുകയും അതിനെ സംബന്ധിച്ച് വേറെ പല സംഗതികളുള്ളതിനെ മനസ്സിലാക്കുകയും, ചെയ്യുന്നത് രാജ്യകാര്യങ്ങളിൽ പ്രവേശിക്കുന്നവർക്കും, കച്ചവടം മുതലായ പരിശ്രമങ്ങളിൽ ഏർപ്പെടുന്നവർക്കും മറ്റും വളരെ ആവശ്യമായിട്ടുള്ളതാണെന്ന് മഹാന്മാരായ പല ഇംഗ്ലീഷ" പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. അവരുടെ അഭിപ്രായം പ്രായേണ ഇംഗ്ലീഷുകാർ സ്വീകരിച്ചിട്ടുണ്ടെന്നുതന്നേയല്ല ധനശാസ്ത്രത്തിന്റെ പരിജ്ഞാന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/15&oldid=153277" എന്ന താളിൽനിന്ന് ശേഖരിച്ചത്