Jump to content

താൾ:Gadyavali 1918.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നടപ്പില്ല ഇംഗ്ലണ്ടിൽ ഒരു തുശിയുണ്ടാക്കുന്നത് ഏഴെട്ടാളുകൾ കൂടിയാണ്; ഇരുമ്പുകമ്പി ഉണ്ടാക്കുക,അത് തൂശിക്ക് പാകത്തിൽ മുറിക്കുക, തുളയ്ക്കുക, ആ തുളമിനുക്കുക, മൂർഛയുണ്ടാക്കുക മുതലായ ഓരോ വേലകൾ ഓരോരുത്തരാണ്ചെയ്യുന്നത്. അങ്ങിനെ ചെയ്യുന്നതുകൊണ്ട് അതാതുഭാഗം വേലയ്ക്കും അതാതാളുകൾക്ക് അസാമാന്യമായ കൈവേഗവും നിപുണതയും ഉണ്ടാകുന്നു. യന്ത്രംകൊണ്ട് സ്റ്റീൽ പേന ഉണ്ടാക്കുന്നിടത്ത് പേന ഓരോന്നായി എടുത്ത് പാത്രങ്ങളിലാക്കുക മാത്രമാകുന്നു ചിലരുടെ പണി അവർ അത് ചെയ്യുന്നതുകണ്ടാൽ അത്യാശ്ചര്യം തോന്നുമത്രേ.നോക്കി നില്ക്കുന്നവരുടെ കണ്ണിനുപോലും അവരുടെ കയ്യുടെ വേഗം അനുകരിപ്പാൻ പ്രയാസമാണുപോൽ. പ്രയത്ന വിഭജനംകൊണ്ടുള്ള ഗുണങ്ങൾക്ക് ഇതുപോലെ അനേക ദൃഷ്ടാന്തങ്ങൾ പറവാനുണ്ട്. എന്നാൽ കുറെ ആലോചിച്ചാൽ വായനക്കാർക്ക് പല ദൃഷ്ടാന്തങ്ങളും ഓർമ്മവരുന്നതാകയാൽ ഇത്രേ പറയുന്നുള്ളു. പ്രയത്നവിഭജനംകൊണ്ട് പ്രധാനമായി നാലുക്കൂട്ടം ഗുണം ഉണ്ടെന്നാണ് ധനശാസ്ത്രജ്ഞന്മാർ പറഞ്ഞുവരുന്നത്. ഒന്നാമത് വേലക്കാർക്ക് അവരുടെ പണിക്ക് നിപുണതയും കൈവേഗവും വർദ്ധിക്കും. രണ്ടാമത് കാലദുർവ്യയം വളരെ കുറയും, മൂന്നാമത് അവരവരുടെ വാസനയ്ക്കും അഭ്യാസത്തിന്നും ചേർച്ചയായ പണിയിൽ വേലക്കാർക്ക്പ്രവേശിക്കാം. നാലമത് പണിക്ക് അദ്ധ്വാനം കുറയ്ക്കുന്നതിന്ന് വേണ്ട യന്ത്രങ്ങൾ കണ്ടുപിടിക്കുന്നതിന്ന് എളുപ്പമുണ്ടാകും. ഇതിൽ ആദ്യത്തെ മൂന്നുഗുണങ്ങളും മേല്പറഞ്ഞ സംഗതികളെക്കൊണ്ട് സ്പഷ്ടമാകുന്നുണ്ട്. നാലാമത്തെ ഗുണത്തിന്ന് പല ദൃഷ്ടന്തങ്ങളുള്ളതിൽ ഒന്ന് മാത്രം ഇവിടെ പറയുന്നു. ആവിയന്ത്രം ആദ്യം ഉണ്ടാക്കിയ കാലങ്ങളിൽ ഒരാൾ അതിൽ ആവി പോകുന്നതിനുള്ള ഒരടപ്പ് എപ്പോഴും അടയ്ക്കുകയും തുറക്കുകയും ചെയ്തുകൊണ്ടിരിക്കണം എന്നുണ്ടായിരുന്നു. അതിന്ന് കുട്ടികളെയാണ് നിയമിച്ചുകൊണ്ടിരുന്നത്. അതിൽ ഒരു കുട്ടി ബുദ്ധിമുട്ടാതെ കൂലിവാങ്ങുവാൻ വല്ല വഴിയുണ്ടകുമൊ എന്നു

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/14&oldid=151115" എന്ന താളിൽനിന്ന് ശേഖരിച്ചത്