താൾ:Gadyavali 1918.pdf/132

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ങ്ങൾക്കു മറ്റും യാതൊരു രാജ്യവുമായി കച്ചവടമില്ലെന്നും ഇരിക്കട്ടെ. കൊച്ചിയിൽ നിന്ന് തിരുവതാംകൂറിലേക്ക് പോകുന്നതിനേക്കാൾ അധികം ചരക്കു തിരുവതാംകൂറിൽ നിന്ന് കൊച്ചിയിലേക്ക് ചില കാലങ്ങളിൽ വന്നേക്കാം. അങ്ങിനെ ആകുമ്പോൾ ചരക്കു കൈമാറ്റം കഴിച്ചു ബാക്കിയുള്ളതിന്റെ വില നാണ്യമായിത്തന്നെ തിരുവിതാംകൂറിലേക്കു പോകും. അപ്പോൾ നാണ്യം തിരുവതാംകൂറിൽ വർദ്ധിക്കുകയും കൊച്ചിയിൽ നാണ്യം കുറയുക യും ചെയ്യും. മറ്റു സാധനങ്ങളെപ്പോലെ നാണ്യവും വർദ്ധിക്കുമ്പോൾ വില കുറയുകയും കുറ‍യുംതോറും വില വർദ്ധിക്കുകയുംചെയ്യും. നാണ്യത്തിന്റെ വില കുറഞ്ഞുവരുമ്പോൾ തിരുവിതാംകൂറിൽ ഒരു ഉറുപ്പികയ്ക്കു കിട്ടിയിരുന്ന പദാർത്ഥത്തിന്നു ഒന്നര റുപ്പികയോ മറ്റോ കൊടുക്കേണ്ടിവരും. കൊച്ചിയിൽ നേരെമറിച്ചും ആവും. അപ്പോൾ തിരുവതാംകൂറിൽ നിന്നും സാധനങ്ങളെ കൊച്ചീക്കു കൊണ്ടുവരുന്നത് നഷ്ടമായും കൊച്ചിയിൽ നിന്നു അങ്ങോട്ടു കൊണ്ടുപോകുന്നതു അമിതിലാഭമായും തീരുകയും അതിനാൽ കൊച്ചിയിൽനിന്നു ചരക്കുകളുടെ പോക്കു കൂടുകയും തിരുവിതാംകൂറിൽനിന്ന് വരവു ചുരുങ്ങുകയും ചെയ്യും. അങ്ങിനെ പോക്കുവരവുകൾ ശരിയായിതീരും. നമ്മുടെ രാജ്യത്തുനിന്നു കച്ചവടക്കാർ പണമധികമായി കൊണ്ടുപോകുന്നതിനാൽ ഇവിടെ ദാരിദ്യം വർദ്ധിച്ചു വരുന്നു എന്നു നാം സാധാരണയായി ജനങ്ങൾ പറഞ്ഞുകേൾക്കാറുണ്ടല്ലോ. എന്നാൽ ഇതു ഒരു തെറ്റായ ആവലാധിയാണെന്നു മേല്പറഞ്ഞതുകൊണ്ട് സ്പഷ്ടമാകുന്നുണ്ട്. ഒരു നാട്ടിൽനിന്നു ഉറപ്പിക പോകുന്നതു കൊണ്ടു അവിടെ ദാരിദ്യമുണ്ടാകുന്നതല്ല. മറനാട്ടുകാരെപ്പോലെ പ്രയത്നം ചെയ്യാതെയാകുമ്പോഴാണ് ദാരിദ്ര്യം വർദ്ധിക്കുന്നത്. ശുദ്ധ മലയാളികൾ മറ്റു ജാതിക്കാരെപ്പോലെ പരിശ്രമശീലന്മാരല്ലെന്ന് നമുക്ക് അനുഭവമല്ലേ? ഈ പരിശ്രമശൂന്യതയാകുന്നു മലയാളികളുടെ അഭിവൃദ്ധിയെ ദിവസംതോറും ക്ഷയിപ്പിച്ചുവരുന്നതു. ഇതിനു മുമ്പിൽ പറഞ്ഞിട്ടുള്ള സംഗതികളെയെല്ലാം കൂടി ആലോചിച്ചാൽ ഈ പറഞ്ഞതു യഥാർത്ഥമാണെന്നു വെളിപ്പെടുന്നതാണ്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/132&oldid=153283" എന്ന താളിൽനിന്ന് ശേഖരിച്ചത്