താൾ:Gadyavali 1918.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൨൬

ജനത്തെമാത്രമെ സാധാരണജമങ്ങൾ ധരിച്ചിട്ടുള്ളു. എന്നാൽ അതിന്നു ഇതിൽ വലുതായ അനേകഗുണങ്ങൾ ഉണ്ട്. അവയിൽ ഈ ശാസ്ത്രത്തിൽ പ്രധാനമായി പറയേണ്ടത് കച്ചവടത്തിന്റെ ധനോല്പാദകശക്തിയാകുന്നു. ചുങ്കം മുതലായ ബാധകൾ കൂടാതെ പല രാജ്യങ്ങൾ തമ്മിൽ ക്രയവിക്രയം നടത്തുന്നതായാൽ ഓരോ രാജ്യങ്ങളിൽ ഉല്പാദനത്തിനു പ്രത്യേക സൗകര്യമുള്ള സാധനങ്ങ ളെ മാത്രമേ ഉണ്ടാക്കയുള്ളൂ. അങ്ങിനെയാകുമ്പോൾ എല്ലാ ഉപയു ക്തസാധനങ്ങളുടേയും ഉല്പാദനം വർദ്ധിച്ചുവരികയും ഉല്പാദനവ്യയം കുറഞ്ഞുവരികയും അതുനിമിത്തം ലോകത്തിലുള്ളധനം അധിക മായി വരികയും ചെയ്യുന്നതാണല്ലോ.ഇതുകൂടാതെ കച്ചവടവഴിക്കു പല രാജാക്കന്മാർ തമ്മിലുണ്ടാകുന്ന സമ്മേളനം കൊണ്ട് അവർ തമ്മിൽ ഐകമത്യവും പലപ്രകാരത്തിലുള്ള പരിഷ്ക്കാരവും വർ ദ്ധിക്കുകയും കലഹങ്ങളും മറ്റും കുറയുകയും ചെയ്യുന്നതാണ്. ഈ സംഗതികളെക്കുറിച്ച് ഈ പ്രകൃതത്തിൽ അത്ര വിസ്തരിക്കണമെ ന്നില്ലാ.

          വിദേശവാണിജ്യം ഇരുകക്ഷികൾക്കും ഗുണകരമാവേണ

മെങ്കിൽ കയ്മാറ്റം ചെയ്യുന്ന സാധനങ്ങളുടെ വിലയുടെ താരതമ്യം രണ്ടുരാജ്യത്തിലും ഒരുപോലെ ആയിരിക്കുന്നതു മലയാളത്തിലും കോയമ്പത്തൂരും ഒരു പറ കുരുമുളകിന്റെ വില ആറു പറ തോരപ്പ രിപ്പാണെങ്കിൽ കോയമ്പത്തൂരിൽ നിന്നും ഇവിടേക്കു തോരപരി പ്പു കൊണ്ടുവരികയും ഇവിടന്ന് അങ്ങോട്ട് കുരുമുളക്കൊണ്ടുപോക യും ചെയ്യുന്നതുകൊണ്ട് ഇരുകക്ഷികൾക്കും ലാഭമുണ്ടാകുന്നതല്ല. ഒരു പറ മുളകിന്റെ വില ഇവിടെ ആറു പറ പരിപ്പും കോയമ്പത്തൂ ർ എട്ടുപറ പരിപ്പുമാണെങ്കിൽ കോയമ്പത്തൂർക്കാർക്ക് ആറരപ്പറ പ്പരിപ്പു മലയാളത്തിൽ കൊണ്ടുവന്ന് കൊടുത്തു ഒരു പറ കുരുമുളക് വാങ്ങിയാലും തരക്കേടില്ല. ആറരപ്പറപ്പരിപ്പു ഇവിടെ കൊണ്ടുവരു ന്നതിനു ഒരുപറ പരിപ്പു കൊണ്ടുപോകുന്നതിനുള്ള കൂലി ഒരുപറ പരിപ്പിന്റെ വിലയാണെങ്കിൽ ഈ കയ്മാറ്റമകൊണ്ടു രണ്ടുകക്ഷിക ൾക്കും അരപ്പറ്പപരിപ്പിന്റെ വിലയോളമുള്ള ലാഭമുണ്ടാകുന്നതാ ണ്.

    വിലയിൽ വ്യത്യാസമുണ്ടാകാനുള്ളകാരണം കുരുമുളകു കൃഷിക്കു മലയാളത്തിലും പരിപ്പു കൃഷിക്കു കോയമ്പത്തൂരുമുള്ള

പ്രത്യേകസൗകര്യമാകുന്നു . കോയമ്പത്തൂക്കാർ ഒരു പറ മുളകിനു

ആറരപ്പറപ്പരിപ്പുകൊടുപ്പാൻ തയാറാണെന്നു കാണു


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/130&oldid=159943" എന്ന താളിൽനിന്ന് ശേഖരിച്ചത്