താൾ:Gadyavali 1918.pdf/129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൨൫

വുകൂടിവരുന്നതാണ്. എന്നാൽ ഉല്പാദകന്മാർക്കുള്ള ദോഷം താൽക്കാലികവും സ്ഥായിയായിവില്ക്കാത്തതുമാകുന്നു. കുരുമുളകു കൃഷിക്കാർ അവരുടെ പരിശ്രമം ആദായമില്ലാത്തതാണെന്നു കാണുമ്പോൾ അതിൽ നിന്നു പിൻവാങ്ങി ആദായമുള്ള പരിശ്രമ ത്തിൽ പ്രവേശിക്കുമെന്ന് നിശ്ചയമില്ലേ? ഒരു പരിശ്രമം സ്വതേ ആദായമുള്ളതാകേണമെങ്കിൽ അതിന്ന് ആ ദിക്കിൽ പ്രത്യേക സൗകര്യമുണ്ടായിരിക്കണം. അങ്ങിനെയാകുമ്പോൾ ഓരോ രാജ്യ ത്തുള്ള ജനങ്ങൾ അതാതു രാജ്യത്തെ ഉല്പാദനത്തിന് എല്ലാംകൊണ്ടും സൗകര്യമുള്ള പദാർത്ഥങ്ങളെ മാത്രമുണ്ടാകും. അപ്പോൾ എല്ലാ രാജ്യങ്ങളിലുമുള്ള ജനങ്ങൾക്ക് ഒരുപോലെ ഗുണം സിദ്ധിക്കുന്നതാണ്. പ്രയത്ന വിഭജനം ധനോല്പാദനത്തിനു ഒരു പ്രധാന കാരണമാണെന്ന് ഇതിനുമുമ്പിൽ പറഞ്ഞിട്ടുണ്ടല്ലോ. അരക്ഷിതവാണിജ്യം ഈ പ്രയത്നവിഭജനത്തെ ഉണ്ടാക്കുന്നതാ ണ് ഒരു കസാല പണിയുമ്പോൾ കടച്ചിൽപ്പണി ,ചെത്തുപണി ചുരലിടുക മുതലായതിൽ ഓരോന്നിന് പ്രത്യേകവാസനയും പരിചയവും ഉള്ളവർ അതാതു പണിട്ടെയ്യുന്നതായാൽ ആ കസാല ആ കസാല ഉണ്ടാക്കുന്നതിന് വളരെ സൗകര്യും വേഗവും ഉണ്ടാക്കുന്നതുപോലെയും കൃഷിക്കാർ മറ്റൊരുപണിനോക്കാതെ കൃഷിപ്പണിയിൽതന്നെ പരിശ്രമിക്കുകയും ചക്കാന്മാർ എണ്ണ ആട്ടുന്നതിൽമാത്രം ശ്രദ്ധ വെയ്ക്കുകയും നെയ്ത്തുകാർ അവരുടെ വ വേലയിൽത്തന്നെ മനസ്സുവെയ്ക്കുകയും മറ്റുംചെയ്താൽ അതാതു വേലസുകരവും ഫലവത്തുമായി തീരുന്നതുപോലെയും ഓരോ രാജ്യത്തിലുള്ളവർ അതാതു രാജ്യത്തു ഉല്പാദന സൗകര്യമുള്ള പദാർത്ഥങ്ങളെ മാത്രം ഉണ്ടാക്കുന്നതിൽ പ്രവേശിച്ചാൽ ഭൂമിയിൽ എല്ലാം അധികമായ ധനോല്പാദനത്തിനും ജനസമുദായത്തിന്നും ക്ഷേമത്തിനനും കാരണമാകുന്നതാണ് . അതുകൊണ്ട് എല്ലാ രാജ്യങ്ങളിലും കച്ചവടത്തിന്ന് ചുങ്കംമുതലായ ബാധകൾ ഇല്ലാതാ ക്കുന്നതിനാൽ ഭൂമിയിൽ ധനോല്പാദനവും എല്ലാ നാട്ടുകാർക്കും ജീവനസൗകര്യവും വർദ്ധിക്കുന്നതാണ്.എന്നിരിക്കെ തൽക്കാലികമായി ഓരോരുത്തർക്കുണ്ടാകുന്ന ദോഷങ്ങളെ നിസ്സാ രങ്ങളായിട്ടല്ലേ ഗണിക്കേണ്ടത്?

               കച്ചവടം ഒരു രാജ്യത്തിന്റെ അഭിവൃദ്ധിക്കുള്ള പ്രധാന

കാരണങ്ങളിൽ ഒന്നാകുന്നു കച്ചവടംകൊണ്ട് അന്യരാജ്യങ്ങളിൽ മാത്രമുണ്ടാകുന്നതും നമുക്കാവശ്യമുള്ളതുമായ സാധനങ്ങളെ

ധാരാളമായി നമുക്കു കിട്ടുന്നതാണെന്നുളള ഒരു പ്രയോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/129&oldid=159942" എന്ന താളിൽനിന്ന് ശേഖരിച്ചത്