Jump to content

താൾ:Gadyavali 1918.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-൧൨൩-

ആ വെള്ളം സാധാരണ തിളച്ച വെള്ളംപോലെ ചൂടുള്ളതായി കാണുന്നതു ഭൂമിയുടെ അന്തർഭാഗത്തിൽ ചൂടുണ്ടെന്നുള്ളതിന്നു വളരെ തെളിവാണല്ലൊ.

                             --------------------------------------
                                         ൨൩.  കച്ചവടം.   
ധനശാസ്ത്രത്തിന്റെ പ്രധാനാംഗങ്ങളായ ധനോല്പാദന വിനിമയവ്യംശങ്ങളെ

ക്കുറിച്ചു സംക്ഷേപമായി ഇതിനുമുമ്പ് പ്രസ്താവിച്ചു കഴിഞ്ഞുവല്ലൊ.ഈ ശാസ്ത്രത്തിൽ ഉൾപ്പെടേണ്ടവയായി വേറേചില സംഗതികൾകൂടെയുണ്ട്. അവ അന്യരാജ്യക്കാരോടുകൂടിയുള്ള ക്രയവിക്രയവും രാജാവ് കച്ചവടക്കാർ മുതലായവരുടെ നാണ്യവും നികുതിപിരിക്കുന്നതിന്റെയും ചിലവുചെയ്യുന്നതി ന്റെയും ക്രമങ്ങളും ആകുന്നു. ഇതുകൾ സൂക്ഷ്മത്തിൽ ധനവിനിമയഘട്ടത്തിൽ വരേണ്ടതാണ്.എന്നാൽ അങ്ങിനെ ചെയ്യുന്നതുകൊണ്ട് ആ ഘട്ടത്തിനു അധികവിസ്താരവും അതിനാൽ വായനക്കാർക്കു മുഷിച്ചലും വരുമെന്നുശങ്കി ച്ച് ആ സംഗതികളെ ധനശാസ്ത്രത്തിന്റെ ഒരു അനുബന്ധമായിചേർക്കുന്നു. അതിൽ ആദ്യത്തെ സംഗതിയെക്കുറിച്ചാണ് ഇവിടെ പ്രസ്താവിക്കുന്നത്.

                        കച്ചവടം സ്വദേശീയമെന്നും,വിദേശീയമെന്നും രണ്ടുപ്രകാ രത്തിലുണ്ട്.ഒരു രാജ്യത്തിലുണ്ടകുന്ന പദാർത്ഥങ്ങളെ അവിടെയുള്ളവർ തമ്മിൽതന്നെ ക്രയവിക്രയംചെയ്യുന്നതു വിദേശീയവാണിജ്യം രണ്ടുസമ്പ്രദാ

യത്തിലാണ് ഇപ്പോൾ നടന്നുവരുന്നത്. ചില രാജ്യങ്ങളിൽനിന്നും കൊണ്ടു വരുന്ന ചരക്കുകൾക്കു ചുങ്കമുണ്ട്. മറ്റുരാജ്യങ്ങളിൽ അതില്ല. ഈ ചുങ്കം പിരിക്കുന്നതിന്റെ ഒരുദ്ദേശം സർക്കാരിലേക്കുള്ള മുതലെടുപ്പാണെങ്കിലും പ്രധാനമായ ഉദ്ദേശം ആ രാജ്യത്തിലുള്ള മുതലാളന്മാരേയും വേലക്കാരേയും സഹായിക്കുകയാകുന്നു. ഒരു രാജ്യത്ത് ഒരു സാധനമുണ്ടാക്കുന്നതിന്നു സൌ

കർയ്യം അധികമുണ്ടെങ്കിൽ ആ രാജ്യക്കാർക്കു അതിന്നു സൌകർയ്യംകുറ വായ രാജ്യത്തുണ്ടാക്കുന്നതിനേക്കാൾ ചുരുങ്ങിയവിലയ്ക്കു വില്ക്കാവുന്നതാ ണ്. അങ്ങിനെയാകുമ്പോൾ ആ മറുരാജ്യങ്ങളിൽ ആ സാധനമുണ്ടാക്കുന്ന തിൽ ഏർപ്പെട്ടിരി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/127&oldid=159940" എന്ന താളിൽനിന്ന് ശേഖരിച്ചത്