താൾ:Gadyavali 1918.pdf/125

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൨൧

ടുപിടിപ്പിച്ചാൽ ആ ദ്വാരത്തിൽക്കൂടി കടത്തുവാൻ പാടില്ലാത്ത വിധത്തിൽ വണ്ണംവെയ്ക്കും. വണ്ടി ചക്രത്തിന്റെ പട്ട ഇറക്കുന്നത് വായനക്കാരിൽ പലതും കണ്ടിട്ടുണ്ടായിരിക്കും. പട്ട നല്ലവണ്ണം പഴുപ്പിച്ചാണ് ഇറക്കുന്നത്. പിന്നെ അത് തണുക്കുമ്പോൾ ഊരി പ്പോകാത്ത വിധത്തിൽ കുടുങ്ങിയിരിക്കും അതുപോലെത്തന്നെ ഭൂമിയുടെ ഉൾഭാഗത്തുനിന്ന് എല്ലായ്പോഴും ഉഷ്ണം പോയിക്കൊണ്ടി രിക്കുമ്പോൾ ചില ഭാഗങ്ങൾ ക്രമേണ തണുത്തുവരികയും അങ്ങിനെത്തണുക്കുമ്പോൾ ഒരു ദിവസം ആ ഭാഗങ്ങളിൽ പെട്ടെന്ന് സങ്കോചം ഉണ്ടാവുകയും ചെയ്യുന്നതാണ്. ഉൾഭാഗത്തി ൽ ഒരേടത്തു സങ്കോചമുണ്ടാകുമ്പോൾ അതിന്നു നേരെ മേലെയു ള്ള ഭാഗങ്ങൾക്ക് ചലനം ഉണ്ടാകുന്നതാണ്. ആ ചലനം ആകുന്നു ഭൂകമ്പം എന്നു പറയപ്പെടുന്നു. സങ്കോചത്തിന്റെ അവസ്ഥ പോലെ ഇരിക്കും ഭൂകമ്പത്തിന്റെ ഗൗരവം. കുറച്ചുഭാഗം മാത്രം ചുരുങ്ങിയാ ൽ ഭൂകമ്പം വളരെ ഉപായമായി കുറച്ചു ഭാഗത്തു മാത്രമേ ഉണ്ടാകു കയുള്ളൂ. സങ്കോചം അധികഭാഗത്ത് നല്ലവണ്ണം ഉണ്ടായാലാണ് ൯൧ഠ-ൽ ജപ്പാനിലുണ്ടായതു പോലെയുള്ള ഭൂകമ്പം ഉണ്ടാകുന്നത്. ഈ ചലനം എപ്പോൾ ഏതുദിക്കിൽ ഉണ്ടാകുമെന്ന് കാലെ അറി യുവാൻ ഒരു നിവൃത്തിയുമില്ല. ചില രാജ്യങ്ങളിൽ വളരെക്കാലം ഭൂകമ്പം ഇല്ലാതിരിക്കുകയും മറ്റുചില രാജ്യങ്ങളിൽ അത് കൂടെ ക്കൂടെ ഉണ്ടാകുകയും ചെയ്യുന്നതിനുള്ള കാരണം എന്തെന്ന് ഊഹിപ്പാൻ വഴി ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.

             ഭൂമിയുടെ അന്തർഭാഗത്തുള്ള അഗ്നിജ്വലനം ബാഹിർഭാ

ഗത്തുണ്ടാകുന്ന മറ്റു ചില അത്ഭുത സംഭവങ്ങൾക്കും കാരണമാകു ന്നുണ്ട് . ചില ഭാഗങ്ങളെ സമുദ്രം വന്ന് മൂടിയതായും ചില ദിക്കുക ളിൽ സമുദ്രം പിൻവാങ്ങി ഭൂമി പൊങ്ങിയതായും കേൾവിയുണ്ട ല്ലോ. ഈ സംഭവങ്ങൾ ഭൂകമ്പം പോലെത്തന്നെ അന്തരഗ്നിജ്വല നം കൊണ്ടുണ്ടണ്ടാകുന്ന ചേഷ്ടകളാണെന്നു സ്പഷ്ടനായി ഊഹി പ്പാൻ വഴിയുള്ളതാണ്. സമുദ്രത്തിനു സമീപത്തുള്ള ഭൂമി ഇടുങ്ങു

മ്പോൾ ആ ഭാഗത്തെ സമുദ്രം വന്ന് ആക്ര


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/125&oldid=159938" എന്ന താളിൽനിന്ന് ശേഖരിച്ചത്