Jump to content

താൾ:Gadyavali 1918.pdf/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൧൯

ഉണ്ടാകുമെന്നുതന്നെയല്ലാ,ഉണ്ടാകുന്നതെല്ലാം വളരെ ഉഗ്രമായും ഇരിക്കും . ഇവയുടെ ആധിക്യവും തീഷ്ണതയും ജപ്പാൻ എന്ന രാജ്യത്തുള്ളതുപോലെ മറ്റധികം സ്ഥലങ്ങളിലില്ല. ൧൮൮൮-ൽ അവിടെ പത്തൊമ്പതു പ്രാവശ്യം ഭൂകമ്പം ഉണ്ടായിപോൽ. അവ വളരെ നാശകരമായിരുന്നു എങ്കിലും ൯൧-ാമാണ്ട് അക്ടോബർ മാസത്തിൽ ഉണ്ടായതിനോടൊത്തു നോക്കുമ്പോൾ മറ്റെതെല്ലാം വളരെ നിസ്സാരമെന്നുതന്നെ പറയാം.ഇരുപത്തയ്യായിരം ചതുരശ്രമൈത്സ് വിസ്താരത്തിന്നുള്ളിലെല്ലാം ഉറപ്പില്ലാത്ത ഭവനങ്ങൾഇടിഞ്ഞുവീഴത്തക്കവിധത്തിൽ ഇളക്കമുണ്ടായി.ഇതിന്റെ മദ്ധ്യഭാഗത്തിൽ ഏകദേശം നാലയിരം ചതുരശ്രമൈത്സ് വിസ്താരമുള്ള ദിക്കുകളിലുണ്ടായ ചലനം വിശേഷിച്ചും ഭയങ്കരമായിരുന്നു.അധികം പൊക്കമുള്ള കെട്ടിടങ്ങൾ; പാലങ്ങൾ,അണകൾ മുതലായവ ഇടിഞ്ഞു പൊളിഞ്ഞു വീഴുകയും അതിനാൽ അസംഖ്യം ജനങ്ങൾ മരിക്കുകയും ചെയ്തു. ഏകദേശം തിരുവിതാംകൂ൪ രാജ്യത്തോളം വലുതായ ഒരു ഭൂഭാഗത്തിലാണ് ഇത്രയും നാശമുണ്ടായത് എന്നുകൂടി ഓർത്താൽ പ്രകൃത ഭൂകമ്പത്തിന്റെ ഭയങ്കര സ്വഭാവം കുറേക്കൂടി സ്പഷ്ടമാകുന്നതാണ്.

                            ഈ ഭയങ്കരമായ സംഭവത്തിൽ കാരണമെന്താണന്ന് അറിയുന്നതിൽ വായനക്കാർക്ക് രസമില്ലാതിരിക്കയില്ലെന്ന് ഞങ്ങൾവിശ്വസിക്കുന്നു. എന്നാൽ അതുണ്ടാകുന്നതു എങ്ങിനെ എന്ന് അനുഭവം കൊണ്ട് തെളിയിപ്പാൻ മാർഗ്ഗമില്ലാ. സാദൃശ്യംകൊണ്ടും യുക്തികൊണ്ടും അനുമിപ്പാനേ തരമുള്ളൂ. ഈ വിഷയം നല്ലവണ്ണം മനസ്സിലാകകുന്നതിന് ഭൂമി നാരങ്ങ പോലെ ഒരു ഗോളമാണെന്നും അതിന്റെ ചുറ്റളവ് ഇരുപത്തയ്യായിരം നാഴികയും വ്യാസദൈർഘ്യം എണ്ണായിരം നാഴികയും ആണെന്നു നന്നായി ഓർമ്മവയ്കേണ്ടതാണ്.
                      ഭൂമിയുടെ മേൽഭാഗം മുഴുവൻ മണ്ണും വെള്ളവും ആണല്ലോ.

ഭൂമി ഒരു നാഴികയോളം മനുഷ്യര് കിളച്ചു താഴ്ത്തീട്ടുണ്ട്.അതു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/123&oldid=159936" എന്ന താളിൽനിന്ന് ശേഖരിച്ചത്