താൾ:Gadyavali 1918.pdf/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൧൮ ന്റെ അസാമാന്യമായ പ്രസിദ്ധിക്ക് കാരണവും ഇതുകളാണ്. അദ്ദേഹത്തിനു കഥാരചനയ്ക്കു സാമർത്ഥ്യം കുറവായിരുന്നു. കഥയുടെ അവയവങ്ങൾക്ക് വേണ്ടപോലെയുള്ള താരതമ്യം കല്പിക്കുന്നതിൽ അദ്ദേഹം മനസ്സിരുത്തിയിരുന്നില്ല. അതിനാൽ ചിലപ്പോൾ വിരലുകൾ കയ്യിനേക്കാൾ വലുതായിട്ടും കണ്ടേക്കാം. എങ്കിലും ഏതുകഥയിലേയും ശ്ലോകങ്ങൾ ഒന്നൊന്നായി നോക്കുമ്പോൾ മറ്റും ന്യൂനതകൾ എല്ലാം മറന്നു പോകും . ഒഠാശ്ലോകങ്ങളിൽ മറ്റാലോചനകൾക്ക് അവകാശമില്ലാത്തതിനാൽ ഭംഗിമാത്രമേയുള്ളൂ . ഈവക ശ്ലോകങ്ങൾ അദ്ദേഹം ഓരോ പ്രകൃതത്തിൽ അനവധിയുണ്ടാക്കീട്ടുണ്ട് . അവയിൽ പലതിനും ശ്രോത്ര പരമ്പരയായി വളരെ പ്രചാരവുമുണ്ടായിട്ടുണ്ട്.

         
                       ൨൨. ഭൂകമ്പം

മലയാളത്തിൽ ഭൂകമ്പം വളരെ അപൂർവ്വവും വളരെക്കാലത്തിനിടയ്ക് ഉണ്ടായിട്ടുള്ള ഭൂകമ്പങ്ങൾ എല്ലായിടത്തും ഒരുപോലെ വ്യാപിക്കാത്തവയും ആകകൊണ്ട് അതിന്റെ സ്വഭാവം അനുഭവിച്ചറിഞ്ഞിട്ടുള്ളവർ മലയാളികളുടെ ഇടയിൽ വളരെ ചുരുക്കമായിരിക്കും . ൧൨൫൭-ൽ കോഴിക്കോട്ടും അതിന്റെ സമീപദേശങ്ങളിലും ഒരു ഭൂകമ്പമുണ്ടാ യി.അന്ന് ഇതെഴുതുന്നയാൾ അവിടെയുണ്ടായിരുന്നു. രാവിലെ എഴുന്നേറ്റ് കിടക്കയിൽ ഇരുന്നു , കണ്ണുതുറക്കുമ്പോൾ ശരീരവും ഇരിക്കുന്നടവും മറ്റുമെല്ലാം മന്ദനായി ചലിയ്കുന്നതുപോലെ തോന്നി . ആ ചലനം രണ്ടു മിന്നിട്ടുനേരം നിലനിന്നു തലതിരിച്ചൽ കൊണ്ടുണ്ടായ ഭ്രാന്തിയാണെന്നാകുന്നു ആദ്യം വിചാരിച്ചത് . കുറച്ചുകഴിഞ്ഞപ്പൊളെ ഭൂകമ്പം എന്നുള്ള ജ്ഞാനം ഉണ്ടായുള്ളൂ.

സാധാരണ ഭൂകമ്പങ്ങളെല്ലാം ഇങ്ങിനെ ഉപായത്തിൽ പോകുന്നവയല്ലാ . ചില ദിക്കുകളിൽ ഭൂകമ്പങ്ങൾ കൂടെക്കൂടെ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/122&oldid=159935" എന്ന താളിൽനിന്ന് ശേഖരിച്ചത്