താൾ:Gadyavali 1918.pdf/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൧൭ ഫലിതവും ഇന്നപ്രകാരമെന്ന് പറവാൻ പ്രയാസം. അനുഭവിച്ചവ ർക്കു മാത്രം അറിയാം. ൫. കചേലോപഖ്യാനം:- ഇത് ഒരു ശീതങ്കനാണ് . ഇതിലും മേല്പ റഞ്ഞതിലുള്ളപോലെയുളള ഗുണങ്ങളെല്ലമുണ്ട്. കഥാവിസ്താരം കുറെ അധികമായിപ്പോയൊ എന്നുമാത്രം ഞങ്ങൾ സംശയിക്കു ന്നു ൬. ജൂബിലിത്തുള്ളൽ:- കൊച്ചീശീമയിൽ ജൂബിലിമഹോത്സവം ഘോഷിച്ചതിനെപ്പറ്റിയുള്ള ഒരു ഓട്ടൻതുള്ളലാകുന്നു. ആകപ്പാടെ ഇതും വളരെ നന്നായിട്ടുണ്ട്. എങ്കിലും മുൻപറഞ്ഞ തുള്ളലുകളുടെ ക്കൂട്ടത്തിൽ ക്കൂട്ടുവാൻ തക്ക യോഗ്യതയില്ലെന്നാണ് ഞങ്ങൾക്ക് തോന്നുന്നത്. ൭. അജ്ഞാതവാസം:- ഇത് ഒരു ആട്ടക്കഥയാണ്.ഇങ്ങിനെ താൻ ഒരു ഗ്രന്ഥം ഉണ്ടാക്കീട്ടുണ്ടെന്ന് നമ്പൂരിപ്പാട് പറഞ്ഞ് കേട്ടിട്ടുള്ളതല്ലാതെ ഞങ്ങൾ അത് കണ്ടിട്ടില്ല. അതിൽ നിന്ന് മൂന്ന് നാല് ശ്ലോകങ്ങൾ കേട്ടിട്ടുണ്ടെന്ന് മാത്രമേയുള്ളൂ. ൮. ഭാണം:-ഈ ഭാണത്തിന്റെ പേരു ഞങ്ങൾ തല്കാലം ഓർക്കു ന്നില്ല. ഭാണത്തിന്റെ ലക്ഷണങ്ങളും മറ്റും അദ്ദേഹം പൂർണ്ണമായി ധരിച്ചിട്ടില്ലാത്തതിനാൽ ഇതിൽ പല ന്യുനതകളുമുണ്ട്. എങ്കിലും ഒരു വിടനെ നായകനായി നമ്പൂരിപ്പാട്ടിലെ കയ്യിൽക്കിട്ടിയാൽ പിന്നെ അമാന്തംവരാൻ പാടുണ്ടൊ. ലക്ഷണങ്ങൾക്ക് എന്ത് ന്യൂനതവന്നാലും ആകപ്പാടെ ആസ്വാദ്യതയ്ക് കുറവുവരാൻ സംഗതിയില്ല. ൯. പലവക:-ഇതുകൂടാതെ ചില്ലറ കവിതകൾ പലതും ഉണ്ടു.

അമ്പതും അറുപതും നൂറും


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/121&oldid=159934" എന്ന താളിൽനിന്ന് ശേഖരിച്ചത്