താൾ:Gadyavali 1918.pdf/120

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൧൬ ൧. ഭൂതിഭൂഷചരിതം:- ഇതു അറുന്നൂറ്റിച്ചില്ലാനം ശ്ലോകത്തിൽ ഒരു കൃത്രിമകഥയാണ് . ഇതിലെ കഥയ്ക്ക് ചമല്കാരമുണ്ടെന്ന് പറവാ ൻ പാടില്ല. എന്നാൽ വളരെ സാരസ്യവും മാധുര്യവുമുള്ള ശ്ലോകങ്ങൾ അനവധിയുണ്ട്. കഥ മുഴുവനായിട്ടില്ലെങ്കിലും തീരാത്ത ബാക്കി കുറച്ചെ ഉള്ളൂ. കുറെ ഓലയിലും കുറെ കടലാസിലും അങ്ങുമിങ്ങുമായിട്ടാണ് അത് എഴുതി ഇട്ടിരിക്കുന്നത്.എല്ലാംകൂടി നോക്കി നേരെയാക്കി എഴുതിവരുന്ന വരുണ്ട്. ൨. പൂരസഹസ്രം:- ഇത് തൃശ്ശിവപ്പേരൂർ പൂരത്തെക്കുറിച്ച് ആയി രം ശ്ലോകമാണ്. ആയിരം നമ്പൂതിരിപ്പാട്ടിലേതാണ്,എന്നുവെച്ചാ ൽ ആയിരം വേണമെന്ന് വിചാരിച്ചു.എഴുന്നൂറ്റിച്ചില്വാനമേ ആയി ട്ടൊള്ളു.ഇതിൽന്നിന്ന് ൧൮ഠ-ശ്ലോകം 'മനോരമ' അച്ചുക്കൂട്ടത്തിൽ നിന്ന് അച്ചടിച്ചിട്ടുണ്ട്.

       നമ്പൂതിരിപ്പാട്ടിന്റെ കൃതികളിൽ ഇതിലെ ഈ ഭാഗം മാത്ര

മെ ഇതുവരെ വെളിച്ചത്തായിട്ടുള്ളു.ഇതിലും വിശേഷമായ ശ്ലോകങ്ങൾ ധാരാളം ഉണ്ട്. പൂരദിവസം താൻ തൃശ്ശിവപേരൂര് കണ്ട കാഴ്ചകളുടേയും പലരോടും സംസാരിച്ചതിന്റെയും വിവരമാണ് ഈ ഗ്രന്ഥം . ഇതിലെ എല്ലാഭാഗവും അച്ചടിപ്പിക്കുവാ ൻ പാടുണ്ടൊ എന്ന് സംശയമാണ്. ൩. നാടകങ്ങൾ:- ഇവയെക്കുറിച്ച് അധികമൊന്നും പറവാനില്ല. മൂന്നു നാടകം ഉണ്ടാക്കിത്തുടങ്ങട്ടുണ്ട്. “അതിമോഹം” എന്നു പേരായ് ഒന്നിലെ രണ്ടങ്കത്തോളം കഴിഞ്ഞിട്ടുണ്ടു. ശേഷം രണ്ടും അത്രതന്നെയും ആയിട്ടില്ല. കഴിഞ്ഞേടത്തോളം ഉള്ളതിലെല്ലാം ഫലിതം ധാരാളമായിട്ടുണ്ട്. ശ്ലോകങ്ങളും വളരെ മിനുസമാണ്. ൪. പാഞ്ചാലീസ്വയംബരം:- ഇത് ഒരു ഓട്ടൻതുള്ളലുംണ് കഥാവിസ്താരം വളരെ കലശൽതന്നെ . കവിതയ്ക്ക് കുഞ്ചൻനമ്പിയാ രുടേയും നമ്പൂരിപ്പാട്ടിലേയും രസികത്വങ്ങളെല്ലാമുണ്ട് . ഇതിന്റെ

രചനാഭംഗിയും ലാളിത്യവും പ്രാസവും


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/120&oldid=159933" എന്ന താളിൽനിന്ന് ശേഖരിച്ചത്