താൾ:Gadyavali 1918.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

---൮---

ജ്യത്തുദാരിദ്ര്യം വർദ്ധിച്ചുവരുന്നതിന്ന് ഒരു പ്രധാനഹേതു എന്നാണ് ധനശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം. ധർമ്മം കാരണമായിട്ട് വേലചെയ്യാതെ കാലം കഴിക്കുന്നവരുടേയും വേലചെയ്യുന്നവരുടെയും ഉപജീവനത്തിന് വേണ്ടുന്ന സാധനങ്ങളെല്ലാം വേലചെയ്യുന്നവരുടെ പ്രയത്നംകൊണ്ടുതന്നെ ഉണ്ടാകേണ്ടതാണല്ലൊ. ഇപ്പോൾ വേലചെയ്യാതെ മറ്റുള്ളവരുടെ പ്രയത്നത്തിന്റെ ഫലം അനുഭവിച്ച് കാലം കഴിക്കുന്നവരും അവരുടെ ഉപജീവനത്തിന്ന് പ്രയത്നം ചെയ്യേണ്ടി വരുമ്പോൾ രാജ്യത്ത് ധനോൽപാദനം ഇപ്പോളത്തെക്കാളുമധികമുണ്ടാകുന്നതാണെന്ന് സ്പഷ്ടമല്ലെ?

ഭൂമിയുടേതുപോലെതന്നെ പ്രയത്നത്തിന്റെയും ധനോല്പാദകശക്തിയെ വർദ്ധിപ്പിക്കുന്നതിനു പലമാർഗ്ഗങ്ങളുണ്ട്. യന്ത്രങ്ങൾ മുതലായ ഉപകരണങ്ങളെ ഉപയോഗിക്കുന്നത് ഇതിലൊന്നാകുന്നു. എല്ലാവേലകൾക്കും ഓരോമാതിരിയിലുള്ള ആയുധങ്ങൾ കൂടാതെ കഴിയില്ലല്ലൊ. ആ ആയുധങ്ങളുടെ ഗുണമ്പോലെ വേലകൾക്ക് ഗുണവും വേഗവും ഉണ്ടാകുന്നതാണ്. ആവിയന്ത്രം ഉപയോഗിക്കുന്നതുകൊണ്ട്, പത്താളുകൾക്ക് നൂറാളുകളുടെ പണി അതിവേഗത്തോടും പ്രയാസംകൂടാതെയും ചെയ്വാൻ കഴിയുന്നതിനു പുറമേ എത്ര ജനങ്ങൾ കൂടിയാലും അസാദ്ധ്യമായ വേലകൂടി ചെയ്യുന്നതിന് സാധിക്കുന്നതാണ്. അനേകജനങ്ങളേയും അനവധി സാമാനങ്ങളേയും ഒന്നായി ഒരു മണിക്കൂറിൽ നാല്പതുനാഴികവീതം ദൂരദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതിന്ന് ആവിയുടെ സഹായം കൂടാതെ മനുഷ്യപ്രയത്നംകൊണ്ടുമാത്രം അസാദ്ധ്യമാണല്ലൊ.

പ്രയത്നം ചെയ്യുന്നവരുടെ നിപുണതകൊണ്ടും സദൃത്തി കൊണ്ടും വിശ്വാസയോഗ്യതകൊണ്ടും പ്രയത്നത്തിന്റെ ധനോല്പാദകശക്തി വർദ്ധിക്കുന്നതാണ്. സാധാരണയായി എല്ലാവേലകൾക്കും ചില വേലകൾക്ക് പ്രത്യേകിച്ചും നല്ല വാസനയും അഭ്യാസവും പഴക്കവും കൂടാതെ നിപുണത ഉണ്ടാകു


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/12&oldid=153275" എന്ന താളിൽനിന്ന് ശേഖരിച്ചത്