താൾ:Gadyavali 1918.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

--- ൧൧൫ ---

ഹം അദ്ദേഹത്തിന് ധാരാളമുണ്ടായിരുന്നു. തന്റെപേര് നിലനിറുത്തത്തക്കതായി ഏതെങ്കിലും ഒന്ന് രണ്ട് ഗ്രന്ഥങ്ങൾ മുഴുവനാക്കണമെന്നുള്ള വിചാരം അദ്ദേഹത്തിന് എല്ലായ്പ്പോഴും ഉണ്ടായിരുന്നു. എന്നാൽ നമ്പൂരിപ്പാട്ടിലെ സഹജശത്രുവായ അമാന്തം നിമിത്തം അദ്ദേഹത്തിന്ന് അത് സാധിച്ചില്ല. ഈ അമാന്തം എത്രത്തോളം ഉണ്ടായിരുന്നു എന്ന് അദ്ദേഹത്തെ നല്ലവണ്ണം അറിഞ്ഞവർക്കേ അറിഞ്ഞുകൂടു. ൧൫-ാം൹ തൃശ്ശിവപേരൂർ എത്തുവാൻ അടിയന്തിരമായി ഒരാവശ്യമുണ്ടന്ന് ൫-ാം ൹ അറിഞ്ഞാൽ അന്നു മുതല്ക്ക് യാത്രപുറപ്പെട്ട് തുടങ്ങും ൧൦-ാം ൹യോടുകൂടിയെങ്കിലും ഇല്ലത്തുനിന്ന് പുറപ്പെടാൻ സാധിച്ചാൽ അത്ഭുതമായി, വഴിക്ക് കൊടുങ്ങല്ലൂർ കയറും ഒന്നു രണ്ട് ദിവസം അവിടെ താമസിച്ചാലും ആവശ്യത്തിന് തൃശ്ശിവപേരൂര് എത്താൻ പ്രയാസമില്ലല്ലോ എന്ന് സമാധാനിച്ച് അവിടെ താമസം തുടങ്ങും. ഒന്ന് രണ്ട് ദിവസം പോയി പത്തിരുപത് ദിവസം ആകും. പിന്നത്തെ മാസം ൧൫-ാം൹ തൃശ്ശിവപേരൂർ എത്തിയാൽ ഭാഗ്യം. അത്ര അമാന്തക്കാരനായിരുന്നു അദ്ദേഹം. മറ്റുദോഷങ്ങളെല്ലാം എത്രയോ കുറവായിരുന്നു. അദ്ദേഹത്തിന്റെ ഈ ദോഷം തനിക്കുണ്ടായിരുന്ന അനേകം ഗുണങ്ങൾക്ക് ഒരു പുഴുക്കുത്തായിരുന്നു.

കവിതയുടെ കാര്യത്തിൽ ഈ അമാന്തത്തെ സഹായിപ്പാൻ ഒരു സംഗതികൂടി ഉണ്ടായിരുന്നു. ദ്രുതകവിതയിൽ നമ്പൂരിപ്പാട്ടിലേക്കു ഭ്രമമുണ്ടായിരുന്നില്ല. കവിതയുണ്ടാക്കുന്നത് കഴിയുന്നിടത്തോളം നന്നായിരിക്കണം, എന്നായിരുന്നു അദ്ദേഹത്തിൻറെ അഭിപ്രായം. ഒരു ശ്ലോകമുണ്ടാവാൻ ഒരു നാഴികയോ ഒരു ദിവസമോ ഒരു മാസമോ ആയിരിക്കട്ടെ, കവിവിചാരിച്ചാൽ അതിലും നന്നാക്കുവാൻ പാടില്ല എന്നുള്ളവിധത്തിലായിതീരണം ഇങ്ങിനെ പൊടിയിട്ടു വിളക്കിമിനുക്കുന്ന ഒരു കവി വളരെ അമാന്ത:രനുംകൂടിയായാൽ ഗ്രന്ഥങ്ങൾ മുഴുവനാവാത്തതു അത്ര അത്ഭുതമല്ലല്ലൊ. താഴെപറയുന്ന കൃതികൾ അദ്ദേഹം ഉണ്ടാക്കീട്ടുള്ളതായി ഞങ്ങൾ അറിയുന്നു.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/119&oldid=153282" എന്ന താളിൽനിന്ന് ശേഖരിച്ചത്