താൾ:Gadyavali 1918.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-൧൦൫-

ണ്ട്. ”പത്മജാതാത്മജായെ" ”അമ്പൊത്തുസമ്പത്തുമെ"
”വിശിഖാംബോധേനവിശാലേക്ഷണ" എന്നു പദാന്തത്തി
ലും ”കോടക്കാർ വർണ്ണനോടക്കുഴലോട്"”ശൈലാത്മജാഭ
ജന്മോജനമോഹനാംഗി" എന്നു പാദത്തിന്റെ ഇടയിലും
”കണ്ണൻകല്യാണപൂർണൻ കളകമലദളക്കണ്ണനെൻ കണ്ണി
ലാമൊ"എന്നു പാദാരംഭത്തിലും ഉള്ള അക്ഷരങ്ങളുടെ ഐ
ക്യംകൊണ്ടും മറ്റു പല പ്രകാരത്തിൽ അനുപ്രാസമുണ്ട്.
മേൽ പറഞ്ഞ മൂന്നുസംഗതികളാണ് പുതിയമട്ടായ കവിത
യുടെ പ്രധാന ലക്ഷണങ്ങൾ.ഇതുകൂടാതെ വേറെ ചില്ലറയാ
യ സംഗതികളുള്ളതിനെ ഇവിടെ പറയുന്നില്ല.ഇതുകളെകൊ
ണ്ട് കവിതയ്ക്കുണ്ടാകുന്ന രസികത്വം ആ മാതിരിയിലുള്ള ക
വിതിൽ പരിജയിച്ചല്ലാതെ മനസ്സിലാക്കുവാൻ പ്രയാസം.
അങ്ങിനെ പരിജയിക്കാത്തവർ ഇതല്ലാം നിസ്സാരമാണെ
ന്നു പറഞ്ഞേക്കാം.എന്നാൽ ഇവരേയും സംഗീതം നിസ്സാ
രമാണെന്നു പറയുന്ന സംഗീതരസികതയില്ലാത്തവരേയും
പറഞ്ഞുതോല്പിക്കുന്നതിനു ഞങ്ങൾ തയ്യറില്ല.അനുഭവര
സികന്മാർ അറിഞ്ഞുകൊള്ളും എന്നു മാത്രമെ ഞങ്ങൾ പറ
യുന്നുള്ളു.
അച്ഛൻ നംപൂരിപ്പാട്ടിലേയ്ക്ക്,കവിതയുണ്ടാക്കുന്നതിൽ പ്ര
ത്യേകമായിട്ട് ഒരു നിഷ്കർഷകൂടിയുണ്ട്.ഒരു ശ്ലോകത്തിലെ
വാക്യം ഒരിക്കൽ കേൾക്കുമ്പാൾ തന്നെ മനസ്സിലാകാത്തക്ക
വണ്ണം ആവുന്നിടത്തോളം സരളമായിരിക്കണം.അങ്ങുമിങ്ങു
മിരിക്കുന്ന പദങ്ങളെ യഥാവല,ചേരുന്നപടിക്ക് ചേർക്കുന്ന
ത് അദ്ദേഹത്തിന് അത്ര സമ്മതമല്ല.ശ്ലൊകങ്ങൾ കഴിയുന്നി
ടത്തോളം അന്വയക്രമത്തിലായിരിക്കണം. “ഏറ്റം ഘോഷി
പ്പതെല്ലാം പരിചിനോടെതൃഭാഗത്തെഴും മനുഷാണോ മെ
റ്ററ്റീടുന്ന കണ്ണീർ കൃതമഴചൊരിയുന്നുണ്ടഹോ കാൺകമൂ
ലം” എന്ന ശ്ലോകാർദ്ധത്തിൽ “ഘോഷിപ്പതെല്ലാം കാണുക
മൂലം”എന്നാണത്രേ അന്വയം.ഇതുകേട്ടാൽ നംമ്പൂരിപ്പാ

൧൪*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/109&oldid=159923" എന്ന താളിൽനിന്ന് ശേഖരിച്ചത്