താൾ:Gadyavali 1918.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-൧൦൪-

എന്നാണ് ഉച്ചരിച്ചുവരുന്നത്. അതുകൊണ്ട് സാസ്കൃതത്തി
ൽ ദ്വിത്വം വേണ്ടാത്തിടത്തുകൂടി ഭാഷയിൽ ദ്വിത്വം വേണ
മെന്ന് സ്പഷ്ടമാകുന്നു. ഭാഷയുടെ ഈ സ്വഭാവത്തെ അനുസ
രിക്കാതെ കവിതയുണ്ടാകുന്നത് ശ്രവണസുഭഗമാവാൻ പാ
ടില്ലല്ലൊ. " വദനത്വരേശൻ " " നീലതോയദകചെ " എ
ന്നും മറ്റും സംസ്കൃതത്തിൽ സാധുവാണെന്നുവച്ച് "വദനതി
ങ്കൾ " എന്നും " നീലതഴകുഴലി " എന്നും മറ്റും ഭാഷയിൽ
പ്രയോഗിച്ചാൽ കർണ്ണശൂലംതന്നെ. ഭാഷയിൽ " വദനതി
ങ്കൾ എന്നും നീലതഴകുഴലി എന്നായിരിക്കണം. അതുപോ
ലെതന്നെ ൽ,ൾ, എന്ന അർദ്ധാക്ഷരങ്ങളോടുകൂടിയ ഹൃസ്വാ
ക്ഷരങ്ങൾ മുകളിൽ ചില അക്ഷരങ്ങൾ വരുമ്പോൾ ഗുരുക്ക
ളും മറ്റും ചിലത് വരുമ്പോൾ ലഘുക്കളും ആവും. സസ്കൃത
ത്തിൽ ഇങ്ങിനെ വരുന്നതെല്ലാം ഗുരുവായിരിയ്ക്കും. അതിനെ
അനുസരിക്കകൊണ്ടാണ് ഭാഷാകവിതയിൽ ചിലപ്പോൾ
ഈ തെറ്റുവരുന്നത് "മന്മഥകഥാഗന്ധം ഗ്രഹിക്കാത്തവൾ
താനെ " " മന്നിൻവാനവനോടിവണ്ണമരുളി " ഇവിടെ ' വ
ൾ' ' ന്നി ' ഇതുകളെ ഗുരുവാക്കിയത് അഭംഗിയാണ് (.) ല
ഘുവായിതന്നെയിരിക്കണം. എന്നാൽ "പോർക്കളത്തിൽ ജ
യമാന്നുമേവിടും " എന്നതിൽ ' ത്തിൽ ' എന്ന ലഘു അഭംഗി
യാണ്. ഗുരുവായിട്ടാണ് ഇരിക്കേണ്ടത്. പിന്നെ ഭാഷയി
ലുള്ള ഹൃസ്വ ' എകാരത്തെ ' ആവശ്യം നീട്ടുന്ന സമ്പ്രദായവും
കുറെ മദ്ധ്യമമാണ്. "ബന്ധക്ലേശമൊഴിക്കു മച്യുതനുടെ ബ
ന്ധം " എന്നും മറ്റുമുള്ള പ്രയോഗം അത്ര സ്വീകാരയോഗ്യമ
ല്ല. നവീന സംപ്രദായപ്രകാരം ഇതുപോലെ വളരെ സം
ഗതികളിൽ നിഷ്കർഷചെയ്‌വാനുണ്ട്.
പ്രാചീന സമ്പ്രദായത്തിൽ ശ്ലോകങ്ങളിലും മറ്റും രണ്ടാമ
ത്തെ അക്ഷരങ്ങൾക്ക് മാത്രമെ പ്രാസ വേണ്ടു. എന്നാൽ
കർണ്ണസുഖത്തെ സംബന്ധിച്ചിടത്തോളം ഇതുകൊണ്ട് വലി
ല ശ്ലോകങ്ങളിൽ പറയത്തക്കതായ ഫലപ്രപ്തിയൊന്നുമില്ല.
അതുകൊണ്ട് പുതിയമട്ടിൽ അനുപ്രാസത്തെയാണ് അധിക
മായി ദീക്ഷിക്കുന്നത്. ഈ അനുപ്രാസം പലപ്രകാരത്തിലു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/108&oldid=159922" എന്ന താളിൽനിന്ന് ശേഖരിച്ചത്