ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-൧൦൩-
- ത്ത സംസ്കൃതപദങ്ങളും മലയാള പദങ്ങളും ഇടകലർന്നു പാലും
- വെള്ളവുംകൂടി ചേർന്നപോലെ യോജിച്ചുവരുമ്പോളാകുന്നു മ
- ണിപ്രവാളത്തിന്ന് ശുദ്ധിയുണ്ടാകുന്നത്.അപ്രസിദ്ധ സംസ്കൃ
- തപദങ്ങളുടെ രണ്ടുപുറത്തും പച്ചമലയാളപദങ്ങളെ ഉപയോ
- ഗിച്ച് എല്ലാം കൂടി നെല്ലും മോരുംകൂടിയ മാതിരിയാകുമ്പോൾ
- അതു ശൂദ്ധിയില്ലാത്ത മണിപ്രവാളമാകുന്നു.പ്രാജീന്മാരി
- ൽ ഈ ശുദ്ധി വളരെ കുറവാണ്.എഴത്തച്ഛന്റെയും കുഞ്ച
- ൻ നമ്പ്യാരുടേയും ഒഴിച്ച് മറ്റാരുടേയും കവിതയിൽ ഈ നി
- ഷ്കർഷിയിന്നില്ലെന്നു തന്നെ പറയണം.ആകൂട്ടത്തിൽ എല്ലാവരെ
- ക്കാളലും അപരാധി ഉണ്ണായി വാരിയരാണ്. “അ
- ങ്ങോട്ടടൻ ചിരിച്ചീലിങ്ങോട്ടടൻ”എന്നും "ആകൃതി കണ്ടാൽ
- അതിരംഭേയം ആരലിവൾത്തൻ അധരംപേയം”എന്നും
- "നീതാനെപ്പിനെ ചിന്തിച്ചഴൽവിലവസി”എന്നും മറ്റു
- നളചരിതം ആട്ടകഥയിൽ ധാരാളം. “കുമാരിയെത്താൻ
- പ്രസവിച്ചുശേത ”എന്നും“ശ്രീരാമചന്ദ്രൻ പരഭൂഷണാ
- ദീൻ പോരാളിവീരൻ സമരേനിഹത്യം”എന്നും “സുരാസദൃ
- ശാംവിഭ്രമം ചൊല്ലാവല്ലെ”എന്നും “അമർത്തയരുടെ സൌ
- ഹിത്യമതുസത്വാദ്യവരുവനഹമദ്യം”എന്നും മറ്റും പ്രയോ
- ഗിക്കുന്നതിന്ന് നമ്മുടെ പ്രാജീന കവികൾക്ക് ഒരു കൂസലു
- ണ്ടായിരുന്നില്ല.നംപൂരിപ്പാട്ടിലെ മണിപ്രവാളത്തിന്റെ ശു
- ദ്ധിയാണ് ഈ വികൃതഭാഷാപ്രയോഗത്തിന്റെ അഭംഗിയെ
- ജനങ്ങൾക്ക് ആദ്യം സ്പഷ്ടമാക്കിക്കൊടുത്തത്.
- അവിളംബോചാരണത്തിന്നു സുകരമാകുംവണ്ണം പദങ്ങ
- ൾ ഘടിപ്പിക്കപ്പെടുമ്പോളാകുന്നു പദങ്ങൾക്ക് സ്നിഗ്ദയു
- ണ്ടാകുന്നത്.ഭാഷയുടെ സ്വഭാവമനുസരിച്ച് വേ
- ണ്ടിടത്തെല്ലാം അക്ഷരങ്ങൾക്ക് ദ്വിത്വം വരുത്തുകയും അർദ്ധാ
- ക്ഷരസംയുക്തമായ അക്ഷരങ്ങൾക്ക് മുകളിൽ വരുന്ന അക്ഷര
- ങ്ങളുടെ സ്വഭാവംപോലെ ഗുരുലഘുത്വം കല്പിക്കുകയാകുന്നു
- ഇതിന്നു വേണ്ടത്.ചന്ദ്രകല നക്രതുണ്ഡി എന്ന പദങ്ങളെ
- സാധാരണയായി മലയാളത്തിൽ ചന്ദ്രകല,നക്രതുണ്ഡി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.