ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-൧൦൨-
- ച്ചുപോയി എന്നാണ് തോന്നുന്നത്.ഇതുകൊണ്ടാണ് അ
- ദ്ദേഹത്തിന്റെ കവിതകൾ വായിച്ചിട്ടുള്ളവർ വളരെ ചുരു
- ക്കമായിരിക്കുന്നത്.
- നവീന സമ്പ്രദായത്തിലുള്ള ഭാഷാകവിതയുടെ ആദിക
- ർത്താവെന്ന് സൂക്ഷ്മത്തിൽ പൂന്തോട്ടത്തിൽ നംപൂരിയെയാണ് പ
- റയേണ്ടത്.അച്ഛൻനംപുരിപ്പാടിലേക്ക് കവിതാഭ്രാന്തുണ്ടാ
- യതുകൂടി അദ്ദേഹത്തിന്റെ കവിതകൾ കണ്ടിട്ടാകു
- ന്നു പറഞ്ഞുകേട്ടിട്ടുള്ളത്.എന്നാൽ നംപൂരിയായിട്ടു തുടങ്ങയ
- സമ്പ്രദായത്തെ പരിഷ്കരിച്ച് അതിനുവേണ്ട ഗുണങ്ങളെ പൂ
- ർത്തിയാക്കിയത് നംപൂരിപ്പാടാണ്.അതുകൊണ്ടാണ് അദ്ദേ
- ഹത്തെ നവീന സമ്പ്രദായത്തിന്റെ ആദികർത്താക്കളിൽ
- ഒരാളായി പറഞ്ഞത്.ഈ നവീന രീതിയുടെ സ്വഭാവം
- എന്തെന്നറിഞ്ഞിട്ടുള്ളവർ വളരെ ഉണ്ടന്നു തോന്നുന്നില്ല.
- ഇപ്പോൾ പുതുതായി ഉണ്ടാക്കിക്കാണുന്ന കവിതകളിൽ മി
- ക്കതും ആരീതിയെ അനുസരിച്ചു കാണുന്നതുംകൊണ്ടും അ
- തുകളെ വളരെ ജനങ്ങൾ കൊണ്ടാടുന്നത് കൊണ്ടും മിക്കവരും
- ആരീതിയുടെ സ്വഭാവത്തെ അറിഞ്ഞിട്ടില്ലെന്നുതന്നെ വിചാ
- രിക്കണം.അതുകൊണ്ട് അതിന്റെ സ്വഭാവം ഇന്നതെന്ന്
- ഇവിടെ ചരുക്കതിൽ പ്രസ്താവിക്കന്നതു അനാവശ്യമാവി
- ല്ലെന്നു വിശ്വസിക്കുന്നു.
- ശബ്ദഭംഗി വരുത്തുന്നതിനു ചില നിഷ്കർഷകൾ ചെയ്ത
- തിനാലാകുന്നു ഈ നവീന സമ്പ്രദായം ഉണ്ടായത്.അർത്ഥ
- ത്തെ സംബന്ധിച്ചെടത്തോളം അതുകൊണ്ട് വിശേഷവിധി
- യൊന്നും ഉണ്ടായിട്ടില്ല.മണിപ്രവാളത്തിന്റെ ശുദ്ധി,പദ
- ങ്ങളുടെ സ്നിഗ്ദത,കർണ്ണസുഖത്തെ വിശേഷമായി ഉണ്ടാക്കു
- ന്ന പ്രാസം-ഇതുകളെ വരുത്തുന്നതിനാകുന്നു ഈ നിഷ്കർഷ
- പ്രധാനമായി ചെയ്യപ്പെട്ടത്.അതിൽ ഓരോന്നിനെ പൂർണ്ണ
- മായി വിവരിക്കുന്നതിന്ന് ഇവിടെ സ്ഥലം മതിയാവില്ല.അ
- തുകൊണ്ട് അതുകളുടെ സ്വഭാവം ഇന്നെതെന്നുമാത്രം കാണി
- ക്കുന്നതിനെ ഞങ്ങൾവിചാരിക്കുന്നുള്ളു.അപ്രസിദ്ധങ്ങളല്ലാ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.