താൾ:Gadyavali 1918.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-൯൮-

ണ്ടതിൽ കുറഞ്ഞുപോയാൽ എല്ലാംകൂടി ഒരു സുഖക്കേടുണ്ടാ
ക്കു്നനതിന് പുറമെ ണടേയും മറ്റു അവയവങ്ങളുടേ
യും വ്യാപാരങ്ങൾക്ക് മന്ദതയും ദീപനത്തിനും ശോധനയ്ക്കും
രുചിക്കും കുറവും ദേഹത്തിന് മെലിച്ചിലും ശക്തിക്ഷയവും മ
നസ്സിന് അക്ഷമയും കൂടി ഉണ്ടാക്കുന്നു.ഉറക്കം വേണ്ടതിൽ അ
ധികമായാൽ ബുദ്ധിക്കും ഇന്ദ്രിയങ്ങൾക്കും മന്ദതയും രോഗം
ദേഹത്തിന് ഹാനിയും ക്രമേണ ഉണ്ടാകുന്നതാണ്.
ഒരുവൻ ദിവസം തോറും എത്രനേരം ഉറങ്ങണമെന്ന് തിട്
മായി എല്ലാവർക്കും സബന്ധിക്കുന്നതായ ഒരു നിയമം ഇ
ല്ലെന്നു തന്നെ പറയണം.
പ്രായം,ആരോഗ്യം,പകൽസമയത്തെ അദ്ധ്വാനം,ശീ
ലം മുതലായവയുടെ അവസ്ഥപോലെ ആയിരിക്കണം ഉറ
ക്കം.യൌവനയുക്തനായി രോഗഹീനനായിരിക്കുന്ന ഒരാൾ
സാധാരണയായി ഒരു ദിവസത്തിൽ പതിനഞ്ചുനാഴികയിൽ
കുറയാതെയും,പതിനെട്ട്‌നാഴികയിൽ അധികമാകാതെയും
ഉറങ്ങണം.ഇതിൽ കുറഞ്ഞുപോയാൽ ആ ഉറക്കം പകൽ
ക്ഷയിച്ചു വരുന്ന ഓജസ്സിനെ പൂരിപ്പിക്കുവാൻ മതിയാകുന്ന
തല്ല.ഇതിൽ അധികമാകുന്നതായാൽ മുൻ പറഞ്ഞ ദോഷ
ങ്ങൾ ഉണ്ടാകുന്നതാണ്.എന്നാൽ കുട്ടികൾക്കു നാലഞ്ചുവ
യസ്സു പ്രായമാകുന്നതുവരെ ഇരുപത്തഞ്ചുനാഴികയിൽ കുറ
യാതെയും മുപ്പതു നാഴികയിൽ കൂടാതെയും ഇരിക്കണം.പി
ന്നെ പത്തുപന്ത്രണ്ടുവയസ്സുപ്രായമാകുന്നതുവരെ ഇരുപതു
നാഴികയിൽ കുറയാതെയും ഇരുപത്തിനാലുനാഴികയിൽ കൂ
ടാതെയും ഉറക്കംവേണം.വൃദ്ധന്മാരും വളരെ നാൾ ദീനത്തി
ൽഡ കിടന്ന് നിവർത്തിച്ചവരും ചെറിയകുട്ടികളെപ്പോലെത
ന്നെ അധികം ഉറങ്ങേണ്ടതാണ്.ഗർഭമുള്ള സ്ത്രീകളും കുട്ടിക
ൾക്ക് മുലകൊടുക്കന്ന സ്ത്രീകളും അതുപോലെ തന്നെ മറ്റു
ത്രീകളേക്കാൾ കൂടുതൽ ഉറങ്ങേണ്ടതാണ്.
ഉറക്കം എത്രവേണമെന്നു തീർച്ചയാക്കുന്നു അവരവരു











ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/102&oldid=159916" എന്ന താളിൽനിന്ന് ശേഖരിച്ചത്