ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-൯൭-
- ലെയുള്ള വ്യായാമം,വേണ്ടപോലെയുള്ള നിദ്ര ഇവകളാകു
- ന്നു)ഇവയിൽ ഓരോന്നിനെക്കുറിച്ച് പ്രത്യേകമായി മേലിൽ
- പ്രസേതാവിക്കുന്നതാകുന്നു.
- -**********-
൧൯. നിദ്ര
- നമ്മുടെ ശരീരത്തിനും മനസ്സിനും ഇടവിടാതെ വളരെ
- നേരം അദ്ധ്വനിക്കുന്നതിനുള്ള ശക്തിയില്ല.ശരീരവും മനസ്സും
- കുറേനേരം ശ്രമപ്പെട്ടാൽ പിന്നെ കുറേനേരത്തേയ്ക്ക് യാതൊ
- രു വ്യാപാരവും കൂടാതേ സ്വസ്ഥമായിരിക്കണം.ഇതി സ്വഭാ
- വസിദ്ധമായ ഒരു അവസ്ഥയാണ്.ഈ സ്വാസ്ഥ്യത്തെ ഉണ്ടാ
- ക്കുന്നതാകുന്നു നിദ്ര.പകൽ മഴുവൻ എല്ലാവരുടേയും ശരീ
- രവും മനസ്സും ഏറെക്കുറെ ആയസപ്പെടുന്നുണ്ട്.കൂലിക്കാരു
- ടേയും മറ്റും ശരീരവും വിദ്വന്മാരുടെയും മറ്റും മനസ്സുമാ
- ണ് ആയാസപ്പെടുന്നത്.മടിയന്മാരായ ധ
- നികന്മാരും ഓരോ ആവശ്യത്തിന്നായി ശരീരത്തെ വ്യാപരി
- ക്കുകയും മനോരാജ്യം വിചാരിക്കുന്നതും മറ്റും ചെയ്യുന്നതാ
- കകൊണ്ടു സൂക്ഷമത്തിൽ അവരുടെ ശരീരത്തിനും മനസ്സിനും
- കൂടി ഒരു വിധം ശ്രമമുണ്ടാകുന്നുണ്ട്.ഈ അദ്ധ്വനം കൊണ്ടു
- ശരീരത്തിനും മനസ്സിനും ഓജസ്സു കുറഞ്ഞുവരികയും,ഉറക്ക
- കത്തിൽ യാതൊരു ശരീരമനോവ്യാപാരങ്ങൾ ഇല്ലാത്തതിനാ
- ൽ ഉറക്കം ആ കുറവിനെ തീർക്കുകയും ചെയ്യുന്നു.തേക്കുള്ള
- കിണറ്റിൽ പകൽ സമയം വെള്ളം ക്രമേണ വറ്റിപ്പോകു
- ന്നതും രാത്രയിൽ വെള്ളം ക്രമേണ പണ്ടത്തെ സ്ഥിതിയിൽ
- വന്നുകൂടുന്നതും നിങ്ങൾ കണ്ടിട്ടില്ലേ?അതു പോലെ തന്നെയാ
- ണ് പ്രായേണ നമ്മുടെ ഓജസ്സു പകൽ കുറയുകയും രാത്രികൂ
- ടുകയും ചെയ്യുന്നത്.അതുകൊണ്ട് എല്ലാവരും സ്വഭാവാനുസരണമായിവേ
- ണ്ടിടത്തോളം,വഴിപോലെ ഉറങ്ങേണ്ടതാണ്.ഉറക്കം വേ
൧൩*
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.